പന്നിഫാം ശല്യമാവുന്നു; ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്ക് ഏഴാം ക്ലാസുകാരിയുടെ കത്ത്
നിലമ്പൂര്‍: വീടിനുസമീപത്തെ പന്നിഫാമില്‍ നിന്നുള്ള ദുര്‍ഗന്ധവും മാലിന്യവും സഹിക്കാനാകാതെ ഏഴാം ക്ലാസുകാരി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അധ്യക്ഷന്‍ കത്തെഴുതി. കക്കാടംപൊയിലിലെ സെന്റ് മേരീസ് സ്കൂള്‍ ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയാണ് കത്തെഴുതിയത്.
വെണ്ടേക്കുംപൊയിലില്‍ നിന്ന് കരിമ്പ് ആദിവാസി കോളനിയിലേക്ക് പോകുന്ന വഴിയിലാണ് തന്റെ താമസം. വീടിനടുത്ത് മൂന്ന് വര്‍ഷത്തോളമായി ഒരു പന്നി ഫാം പ്രവര്‍ത്തിക്കുന്നു. വീടിനടുത്തുള്ള ഈ ഫാമില്‍ നിന്ന് എപ്പോഴും അസഹ്യമായ ദുര്‍ഗന്ധമാണ്. അതുപോലെ പന്നികളുടെ ബഹളവും. അതിനാല്‍ എനിക്കും രണ്ടാം ക്ലാസില്‍ പഠിക്കുന്ന അനിയനും പഠിക്കാനോ ഭക്ഷണം കഴിക്കാനോ കഴിയുന്നില്ലെന്ന് കത്തിലുണ്ട്. ദുര്‍ഗന്ധം കാരണം ഭക്ഷണം കഴിക്കാനിരിക്കുമ്പോള്‍ ഛര്‍ദ്ദിയുമുണ്ട്.
ചൊറിച്ചിലുള്ളതിനാല് അനിയന്റെ ദേഹത്ത് മുഴുവന്‍ വിണ്ടുകീറി മുറിവുകളുമുണ്ട്. അനിയന് കണ്ണിന് ചൊറിച്ചിലുള്ളതിനാല് വീര്‍ത്ത് വരികയും രാത്രിയില്‍ ഉറങ്ങാന്‍ കഴിയാതെ വരികയും ചെയ്യുന്നു. നേരത്തെ സമീപത്തെ ചോലയില്‍ നിന്നായിരുന്നു കുടിവെള്ളമെടുത്തിരുന്നത്. ഫാം വന്നതിന് ശേഷം പന്നിയുടെ കാഷ്ഠവും മാലിന്യവും ഈ ചോലയിലൂടെ ഒഴുകിവരുന്നതിനാല്‍ കുടിവെള്ളവും മുട്ടിയിരിക്കുകയാണ്. അതിനാല്‍ ഒരു ദിവസം പോലും നന്നായി ഉറങ്ങാനോ വെള്ളം കുടിക്കാനോ പഠിക്കാനോ കഴിയുന്നില്ല.
ഈ അവസ്ഥയില്‍ നിന്ന് എത്രയും പെട്ടെന്ന് എന്നെയും കുടുംബത്തേയും രക്ഷിക്കണമെന്നാണ് കത്തിലെ പ്രധാന ഉള്ളടക്കം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."