ദേശീയ പാതയിലെ വൈദ്യുത തൂണുകള്‍ മാറ്റി സ്ഥാപിക്കല്‍ നടപടി വൈകുന്നു
കൊണ്ടോട്ടി: ദേശീയപാത കൊളത്തൂര്‍ ജങ്ക്ഷന് മുതല്‍ കൊണ്ടോട്ടി നഗസസഭാ അതിര്ത്തിവരെയുള്ളദേശീയപാതയിലെ മുഴുവന്‍ വൈദ്യുത പോസ്റ്റുകളും മാറ്റിസ്ഥാപിക്കുന്നതിന് പ്രാരംഭ നടപടി പോലുമായില്ല. കഴിഞ്ഞ മാസം ആദ്യത്തില്‍ കൊണ്ടോട്ടി ട്രാഫിക് അഡൈ്വസറി യോഗത്തിലാണ് ഗതാഗതക്കുരുക്കിന് പ്രാധാന കാരണമായ വൈദ്യുത തൂണുകള്‍ മാറ്റി സ്ഥാപിക്കാന്‍ കെ.എസ്.ഇ.ബിയോട് ആവശ്യപ്പെട്ടിരുന്നത്. ഇതിനുള്ള എസ്റ്റിമേറ്റ് തയാറാക്കാന്‍ കെ.എസ്.ഇ.ബിയോട് ആവശ്യപ്പെട്ടിരുന്നു. നടപടികളൊന്നും ഇതുവരെയായിട്ടില്ല. ഇതിനുള്ള ഫണ്ട് ദേശീയപാത അതോറിറ്റി നല്കാമെന്നേറ്റതാണ്.
കൊണ്ടോട്ടി പാണ്ടിക്കാട് ജങ്ഷനിലെ രണ്ടു വൈദ്യുത തൂണുകള്‍ നേരത്തെ തന്നെ മാറ്റാന്‍ നഗരസഭ കെ.എസ്.ഇ.ബിയോട് ആവശ്യപ്പെട്ടിരുന്നു. ഇതിനും നടപടികളായിട്ടില്ല. കൊണ്ടോട്ടിയിലെ പ്രാധാന ഗതാഗതക്കുരുക്ക് പാണ്ടിക്കാട് ജങ്ഷനിലാണ്. മേഖലയിലെ അഴുക്കുചാല്‍ പ്രശ്നം പരിഹരിക്കാനും തീരുമാനിച്ചിരുന്നു.
കൊണ്ടോട്ടിയില്‍ വണ്‍വേ സമ്പ്രദായം നടപ്പാക്കാനുള്ള പദ്ധതികള്‍ ആവിഷ്കരിക്കുന്നതിന്റെ ഭാഗമായാണ് പദ്ധതികള്‍ നടപ്പാക്കാന്‍ ഉദ്ദേശിച്ചത്. ഇതിന്റെ ഭാഗമായ പഴയങ്ങാടി ഭാഗത്ത് നിന്ന് റോഡിന് സ്ഥലം നല്കിയവര്ക്കുള്ള നഷ്ടപരിഹാരത്തിനുള്ള നടപടികള്‍ വേഗത്തിലാക്കാനും തീരുമാനിച്ചിരുന്നു.പഴയങ്ങാടി ഭാഗം തഹസില്‍ദാര്‍ അളന്ന് തിട്ടപ്പെടുത്താനും ഇതിന് ശേഷം നടപ്പാതയടക്കം ഒരുക്കാനുമാണ് തീരുമാനിച്ചിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."