വലവീശല്‍ തമിഴ്നാട്ടിലേക്കും; കമല്‍ ഹാസന്റെ മക്കള്‍ നിതീ മയ്യം നേതാവ് ബി.ജെ.പിയില്‍
ചെന്നൈ: നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പശ്ചിമ ബംഗാളിന് പുറമെ തമിഴ്നാട്ടിലും ബി.ജെ.പിയുടെ ചാക്കിട്ട് പിടിത്തം. മറ്റുപാര്‍ട്ടി നേതാക്കളെ വലയിലാക്കാനുള്ള ശ്രമത്തിലാണ് ബി.ജെ.പി. തെന്നിന്ത്യന്‍ താരം കമല്‍ ഹാസന്റെ മക്കള്‍ നീതി മയ്യം നേതാവ് എ. അരുണാചലം ബി.ജെ.പിയില്‍ ചേര്‍ന്നു.
കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ പ്രകാശ് ജാവ്ദേക്കറിന്റെ സാന്നിധ്യത്തിലായിരുന്നു അരുണാചലത്തിന്റെ ബി.ജെ.പി പ്രവേശനം. അടുത്തവര്‍ഷം ഏപ്രില്‍ -മേയ് മാസങ്ങളിലാണ് തമിഴ്നാട് തെരഞ്ഞെടുപ്പ്.
മക്കള്‍ നീതി മയ്യം തെരഞ്ഞെടുപ്പില്‍ പ്രധാന സാന്നിധ്യമാകുമെന്ന് കമല്‍ ഹാസന് വ്യക്തമാക്കിയിരുന്നു. കൂടാതെ ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ കരുത്തുതെളിയിച്ച അസദുദ്ദീന്‍ ഉവൈസിയുടെ എ.ഐ.എം.ഐ.എം പാര്‍ട്ടിയുമായി സംഖ്യമുണ്ടാക്കി മക്കള്‍ നീതി മയ്യം തെരഞ്ഞെടുപ്പിനിറങ്ങുമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു.
ബംഗാളില്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസില്‍നിന്ന് മന്ത്രിമാര്‍ ഉള്‍പ്പെടെ നിരവധി നേതാക്കള്‍ കൊഴിഞ്ഞുപോകുകയും ബി.ജെ.പിയില്‍ ചേരുകയും ചെയ്തിരുന്നു. ഇനിയും കൂടുതല്‍ പേര് തൃണമൂല്‍ വിട്ട് ബി.ജെ.പി പാളയത്തിലെത്തുമെന്നാണ് വിവരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."