'എല്ലാവരേയും പോലെ ലീഗും കൂടുതല്‍ സീറ്റ് ചോദിക്കും അത് സ്വാഭാവികം; കുഞ്ഞാലിക്കുട്ടിയുടെ സാന്നിധ്യം നിലവില്‍ അനിവാര്യം'- വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ഇ.ടി
മലപ്പുറം: കുഞ്ഞാലിക്കുട്ടിയുടെ മടങ്ങി വരവ് ഉള്‍പെടെ മുസ്‌ലിം ലീഗിനെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ദേശീയ സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍. നിലവില്‍ കുഞ്ഞാലിക്കുട്ട് കേരളത്തിലേക്ക് തിരികെ വരുന്നത് യു.ഡി.എഫിന് അനിവാര്യമാണ്. പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ട് എല്ലാവരേയും ഒന്നിച്ചു കൊണ്ടുപോവാനുള്ള അദ്ദേഹത്തിന്റെ കഴിവ് ഇപ്പോള്‍ ഇവിടെയാണ് ആവശ്യമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
സംസ്ഥാന രാഷ്ട്രീയത്തില്‍ പി. കെ കുഞ്ഞാലിക്കുട്ടി അനിവാര്യമാണെന്ന് കണ്ടതുകൊണ്ടാണ് അദ്ദേഹത്തെ തിരിച്ച് വിളിച്ചത്. ഇത് ഉറച്ച തീരുമാനമാണെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടിയുടെ പരമാധികാരിയായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയിലെടുത്ത തീരുമാനമായതിനാല്‍ അതില്‍ അഭിപ്രായ വ്യത്യാസമില്ലെന്നും ഇ. ടി കൂട്ടിച്ചേര്‍ത്തു.
വരുന്ന നിയമസഭാ തെരഞ്ഞടുപ്പില്‍ മുസ്‌ലിം ലീഗ് കൂടുതല്‍ സീറ്റുകള്‍ ചോദിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അത് സ്വാബാവികമാണ്. എല്ലാ പാര്‍ട്ടികളും കൂടുതല്‍ സീറ്റ് ചോദിക്കും. ലീഗും ചോദിക്കും. അല്ലാതെ ലീഗ് ചോദിക്കുന്നത് മാത്രം വലിയ സംഭവമാക്കേണ്ടതില്ല. പിന്നീട് ഇത് ചര്‍ച്ച ചെയ്യും അതനുസരിച്ച് സീറ്റ് വീതിക്കും. യു.ഡി.എഫില്‍ ഇതുകൊണ്ടൊന്നും ഒരു പ്രശ്‌നവുമുണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
എസ്.ഡി.പി.ഐ- സി.പി.എം സഖ്യത്തിന്റെ കൃത്യമായ സ്ഥലങ്ങള്‍ ഉള്‍പെടെയുള്ള കാര്യങ്ങള്‍ ജനങ്ങള്‍ക്ക് ബോധ്യപ്പെടാന്‍ ലീഗ് ധവള പത്രമിറക്കുമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."