കന്നുകാലികളെ അറുക്കുന്നതിന് നിരോധനം കേന്ദ്രസര്‍ക്കാര്‍ തീരുമാനം വര്‍ഗീയ കലാപം സൃഷ്ടിക്കാനുള്ള ശ്രമം: എം.എം മണി
കാസര്‍കോട്: ഇന്ത്യയിലെ 75 ശതമാനത്തോളം വരുന്ന ജനങ്ങള്‍ കഴിച്ചു കൊണ്ടിരുന്ന ഭക്ഷണം നിരോധിച്ച് വര്‍ഗീയ ധ്രുവീകരണത്തിലൂടെ കലാപമുണ്ടാക്കനാണു കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതെന്നു മന്ത്രി എം.എം മണി. സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡിനു സമീപം എല്‍.ഡി.എഫ് സംഘടിപ്പിച്ച പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഗോവധം അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും എന്ന രീതിയില്‍ വിഭജിച്ചു പരസ്പരം തമ്മിലടിപ്പിക്കാനാണു കേന്ദ്രസര്‍ക്കാര്‍ പുതിയ തീരുമാനത്തിലൂടെ ശ്രമിക്കുന്നത്. മിണ്ടാപ്രാണികളായ മൃഗങ്ങളുടെ പേരില്‍ ജനങ്ങളെ കൊന്നു തള്ളുമ്പോഴും വാചകടിച്ചും മൈതാന പ്രസംഗം നടത്തിയും ജനങ്ങളെ കബളിപ്പിക്കുകയാണു പ്രധാനമന്ത്രിയെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ കാണിക്കുന്ന മൃഗസ്‌നേഹമെന്നത് കപട നാടകം മാത്രമാണ്. റോഡുകളിലും പൊതുനിരത്തുകളിലും മനുഷ്യരെക്കാള്‍ കൂടുതല്‍ നാല്‍ക്കാലികള്‍ നിറയുന്ന കാലം വിദൂരമല്ലെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം നയങ്ങള്‍ക്കെതിരേ ചെറുത്തുനില്‍പ് ഉയരണം. ഹിന്ദുവിന്റെ പേരു പറഞ്ഞു വോട്ട് വാങ്ങി അധികാരത്തിലേറിയ കേന്ദ്രസര്‍ക്കാര്‍ കോര്‍പറേറ്റുകള്‍ക്കുവിടുപണി ചെയ്യുകയാണെന്നും മന്ത്രി ആരോപിച്ചു. ടി. കൃഷ്ണന്‍ അധ്യക്ഷനായി. പി. കരുണാകരന്‍ എം.പി, കെ.പി സതീഷ് ചന്ദ്രന്‍, എം. അനന്തന്‍, പി. രാഘവന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."