സി.സി.ടി.വിയില്ല; മഞ്ചേരി മെഡി.കോളജില്‍ മോഷണം തുടര്‍കഥയാവുന്നു
മഞ്ചേരി: മെഡി.കോളജില്‍ മോഷണം തുടര്‍കഥയാവുന്നു. ഒ.പി വിഭാഗത്തിനടുത്ത് ക്യൂ നില്‍ക്കുന്നതിനിടെയാണ് മോഷണം നടക്കുന്നത്. കഴിഞ്ഞ ഒരാഴ്ച്ചയായി മൂന്നിലേറെ മോഷണങ്ങളാണ് ഇവിടെ നടന്നത്.
അത്യാഹിത വിഭാഗത്തിനടുത്ത് പാര്‍ക്കുചെയ്ത വാഹനങ്ങള്‍ കേന്ദ്രീകരിച്ചും മോഷ്ടാക്കള്‍ വിലസുന്നുണ്ട്.
ഒ.പി വിഭാഗത്തിനടുത്ത് ഡോക്ടറെ കാണാനെത്തിയവരില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ ആഭരണങ്ങള്‍ ഉള്‍പ്പെടെയുള്ളവ മോഷണം നടത്തുന്നത്. ചികിത്സക്കെത്തിയ വയോധികയുമായി പരിചയം നടിച്ച് കഴിഞ്ഞ ആഴ്ച്ചയില്‍ ഒരു യുവാവ് മോഷണം നടത്തിയിരുന്നു. സി.സി.ടി.വി ഉള്‍പ്പെടെയുള്ള നിരീക്ഷണ സംവിധാനങ്ങള്‍ ഈ ഭാഗങ്ങളില്‍ എവിടേയും ഇല്ലാത്തത് മോഷണം നടത്തുന്നവര്‍ക്കു കൂടുതല്‍ സഹായകരമായിരിക്കുകയാണ്.
അതേസമയം സി.സി.ടി.വി ക്യാമറകള്‍ സംവിധാനിക്കുന്നതുമായി ബന്ധപ്പെട്ട് എട്ടുലക്ഷത്തിന്റെ ഫണ്ട് അനുവദിച്ചുകിട്ടാന്‍ ബന്ധപ്പെട്ടവര്‍ക്കു അപേക്ഷകള്‍ നല്‍കിയിട്ടുണ്ടെന്നും ഫണ്ട് അനുവദിച്ചാല്‍ അത്തരം നടപടികള്‍ വേഗത്തിലാക്കുമെന്നും മെഡി.കോളജ് സൂപ്രണ്ട് ഡോ. നന്ദകുമാര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."