HOME
DETAILS

പ്രകൃതിക്ഷോഭ ദുരിതാശ്വാസം: ജില്ലയ്ക്ക് 34.84 കോടി ലഭിച്ചു

  
backup
October 05 2018 | 03:10 AM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%95%e0%b5%83%e0%b4%a4%e0%b4%bf%e0%b4%95%e0%b5%8d%e0%b4%b7%e0%b5%8b%e0%b4%ad-%e0%b4%a6%e0%b5%81%e0%b4%b0%e0%b4%bf%e0%b4%a4%e0%b4%be%e0%b4%b6%e0%b5%8d%e0%b4%b5%e0%b4%be

മലപ്പുറം: പ്രളയത്തില്‍ തകര്‍ന്ന കാര്‍ഷികമേഖലയുടെ പുനരുദ്ധാരണത്തിന് ജില്ലാതല കാര്‍ഷിക വികസന സമിതി യോഗം വിശദമായ രൂപരേഖ തയാറാക്കി. പ്രകൃതിക്ഷോഭ ദുരിതാശ്വാസമായി ജില്ലയ്ക്ക് 34.84 കോടിരൂപ ലഭിച്ചു. ഇതില്‍ 20.23 കോടിരൂപ കര്‍ഷകര്‍ക്ക് നല്‍കി.31581 കര്‍ഷകര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിച്ചതായും കൃഷി ഓഫിസര്‍ പറഞ്ഞു.
പ്രളയ ബാധിത പ്രദേശങ്ങളിലെ കര്‍ഷകര്‍ക്ക് സംസ്ഥാന ഹോര്‍ട്ടിക്കള്‍ച്ചര്‍ മിഷന്‍ മുഖേന പ്രത്യേക പാക്കേജായി വാഴ, കുരുമുളക്, സങ്കരയിനം പച്ചക്കറികള്‍, ഇഞ്ചി, മഞ്ഞള്‍, പ്ലാവ്, മാവ്, ജാതി, കൊക്കോ, വെറ്റില എന്നീ കൃഷികള്‍ക്ക് ആനുകൂല്യം അനുവദിക്കും. ജില്ലയില്‍ 15 കേരഗ്രാമങ്ങള്‍ നടപ്പാക്കിവരുന്നുണ്ട്. പെരുവള്ളൂര്‍, എടവണ്ണ, താഴേക്കോട്, ഇരിമ്പിളിയം, വെളിയംകോട്, തലക്കാട്, വണ്ടൂര്‍, പാണ്ടിക്കാട്, തൃക്കലങ്ങോട്, എടപ്പാള്‍, ചെറുകാവ്, അങ്ങാടിപ്പുറം, ആനക്കയം, ചാലിയാര്‍, കരുളായി പഞ്ചായത്തുകളിലാണ് കേരഗ്രാമം പദ്ധതി നടപ്പാക്കിവരുന്നത്. ഓരോ കേരഗ്രാമത്തിനും 50.17 ലക്ഷംരൂപയുടെസബ്‌സിഡി അനുവദിച്ചിട്ടുണ്ട്.
പച്ചക്കറിക്കൃഷിയുടെ പുനരുദ്ധാരണത്തിന് പത്ത് രൂപ വിലയുള്ള ആറ് ലക്ഷം പച്ചക്കറി വിത്ത് കിറ്റുകളും, എട്ടു ലക്ഷം പച്ചക്കറി തൈകളും സൗജന്യമായി നല്‍കും. 77.6 ലക്ഷം രൂപയാണ് ചെലവ്. 200 ഹെക്ടര്‍ സ്ഥലത്ത് പുതിയതായി പച്ചക്കറി കൃഷി ചെയ്യുന്നതിന് ഹെക്ടറിന് 15,000 രൂപ പ്രകാരം 30 ലക്ഷം രൂപ അധികമായി അനുവദിച്ചു. 25 വീതമുള്ള 3,600 ഗ്രോബാഗ് പച്ചക്കറി യൂനിറ്റുകളും അനുവദിച്ചിട്ടുണ്ട്. ഇതിനായി 54 ലക്ഷം രൂപ അനുവദിച്ചു. കര്‍ഷകര്‍ക്കായി 100 പ്രത്യേക പരിശീലന പരിപാടികള്‍ നടത്തും.
തോടുകളിലും കൃഷിയിടങ്ങളിലും പാടശേഖരങ്ങളിലും അടിഞ്ഞുകൂടിയ മണ്ണ് നീക്കുന്നതിന് തൊഴിലുറപ്പ് പദ്ധതി പ്രയോജനപ്പെടുത്തും. പെരിന്തല്‍മണ്ണ അഗ്രോ സര്‍വിസ് സെന്ററിന് മൂന്ന് ലക്ഷത്തിലധികം രൂപയുടെ വളങ്ങളും മറ്റു ഉല്‍പാദനോപാധികളും വെള്ളം കയറി നശിച്ചിട്ടുണ്ട്. ഇതിന് പ്രത്യേക ഫണ്ട് അനുവദിക്കാന്‍ ശുപാര്‍ശ ചെയ്യും. കൃഷി നാശത്തിനുള്ള ധനസഹായം പാട്ടക്കൃഷിക്കാര്‍ക്ക് കൂടി ലഭ്യമാക്കാനും പൊന്നാനി കോള്‍മേഖലയിലെ നാശനഷ്ടം നികത്തുന്നതിന് പ്രത്യേക ഫണ്ട് അനുവദിക്കുവാനും ശുപാര്‍ശ ചെയ്തു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണിക്കൃഷ്ണന്‍ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്‍, നഗരസഭാ ചെയര്‍മാന്‍മാര്‍, മറ്റു ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ , ജില്ലാ തലഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ സംബന്ധിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലബനാനിൽ പേജറുകൾ പൊട്ടിത്തെറിച്ച് കൊല്ലപ്പെട്ടവരുടെ എണ്ണം 11 ആയി; പിന്നിൽ ഇസ്‌റാഈലെന്ന് ആരോപണം; തിരിച്ചടിക്കുമെന്ന് ഹിസ്ബുല്ല

International
  •  3 months ago
No Image

പേജര്‍ പൊട്ടിത്തെറിച്ച് മരണം കേട്ടുകേള്‍വിയില്ലാത്തത്; സ്‌ഫോടകവസ്തുവെന്ന് സംശയം

International
  •  3 months ago
No Image

നിർഭയ കേന്ദ്രത്തിൽ നിന്നും പ്രായപൂർത്തിയാകാത്ത മൂന്ന് പെൺകുട്ടികളെ കാണാതായി

Kerala
  •  3 months ago
No Image

ജമ്മു കാശ്മീരിൽ ജനം വിധി എഴുതുന്നു; ആദ്യ ഘട്ടത്തിൽ ഇന്ന് 24 നിയമസഭ മണ്ഡലങ്ങളിൽ വോട്ടെടുപ്പ്

National
  •  3 months ago
No Image

എന്താണ് പേജർ ? ഹിസ്ബുള്ളയുടെ പേജറുകൾ പൊട്ടിത്തെറിച്ചതെങ്ങനെ ?

International
  •  3 months ago
No Image

അബ്ദുറഹീം മോചനം: അന്തിമ വാദം ഒക്ടോബർ പതിനേഴിന്, മോചനവും അന്ന് അറിയാം

Saudi-arabia
  •  3 months ago
No Image

​ഗോവയ്ക്ക് ജംഷഡ്പൂരിന്റെ ഇൻജുറി കിക്ക്

Football
  •  3 months ago
No Image

യുഎഇ; വാഹനപകടത്തിൽ പന്ത്രണ്ട് വയസ്സുകാരന്‍ മരിച്ചു

uae
  •  3 months ago
No Image

ദുബൈയിലെ ആദ്യ എയർ ടാക്സി സ്റ്റേഷൻ ഉടൻ പ്രഖ്യാപിക്കുമെന്ന് ആർടിഎ

uae
  •  3 months ago
No Image

ലബനാനില്‍ വിവിധയിടങ്ങളില്‍ പേജറുകള്‍ പൊട്ടിത്തെറിച്ച് മൂവായിരത്തോളം പേര്‍ക്ക് പരുക്ക്; എട്ടുപേര്‍ മരിച്ചു

International
  •  3 months ago