സഹചാരി ഫണ്ട് ശേഖരണം ജൂണ്‍ രണ്ടിന്
മേഖലാ തലത്തില്‍ കോഓര്‍ഡിനേറ്റര്‍മാരെ തിരഞ്ഞെടുത്തു
കാസര്‍കോട്: 'കരുണയുടെ നോട്ടം കനിവിന്റെ സന്ദേശം' എന്ന പ്രമേയത്തില്‍ നിര്‍ധനരായ രോഗികള്‍ക്ക് ചികിത്സാ സഹായം എത്തിക്കാന്‍ എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സഹചാരി റിലീഫ് സെല്ലിന്റെ ഫണ്ട് ശേഖരണവുമായി ബന്ധപ്പെട്ട് മേഖലാ തല കോഓര്‍ഡിനേറ്റര്‍മാരെ തിരഞ്ഞെടുത്തു. റമദാനിലെ ആദ്യത്തെ വെള്ളിയാഴ്ചയായ ജൂണ്‍ രണ്ടിനു പള്ളികള്‍ കേന്ദ്രീകരിച്ചാണ് ഫണ്ട് ശേഖരണം നടക്കുക. ജില്ലാതല ഉദ്ഘാടനം 31നും മേഖലാതല ഉദ്ഘാടനം ജൂണ്‍ ഒന്നിനും നടക്കും.
മേഖലാ കോഓര്‍ഡിനേറ്റര്‍മാര്‍-തൃക്കരിപ്പൂര്‍: നാഫിഅ് അസ്അദി, നീലേശ്വരം: മുഹമ്മദലി കോട്ടപ്പുറം, പെരുമ്പട്ട: സാദിഖ് മൗലവി, കാഞ്ഞങ്ങാട്: ശറഫുദ്ധീന്‍ കുണിയ, ഉദുമ: ഫാറൂഖ് ദാരിമി, കാസര്‍കോട്: ബഷീര്‍ ദാരിമി, ചെര്‍ക്കള: മൊയ്തീന്‍ കുഞ്ഞി, ബദിയടുക്ക: സിദ്ധീഖ് ബെളിഞ്ചം, മുള്ളേരിയ: സുഹൈര്‍ അസ്ഹരി, കുമ്പള: സലാം ഫൈസി, മഞ്ചേശ്വരം: ഇസ്മായില്‍ മച്ചംപാടി.
റോഡപകടങ്ങളില്‍പ്പെട്ടവര്‍ക്ക് അടിയന്തര ചികിത്സാ സഹായം, കാന്‍സര്‍, വൃക്ക രോഗികള്‍ക്ക് പ്രത്യേക സാമ്പത്തിക സഹായം, സ്ഥിരമായി മരുന്നു കഴിക്കുന്ന നിര്‍ധനരായ രോഗികള്‍ക്കു മാസാന്തര സഹായം എന്നിങ്ങനെ ആതുര സേവന രംഗത്ത് വിവിധങ്ങളായ സഹായങ്ങളാണ് സഹചാരി റിലീഫ് സെല്‍ വഴി രോഗികള്‍ക്ക് നല്‍കുന്നത്. ഇതിലേക്കുള്ള ഫണ്ട് ശേഖരമാണ് നടക്കുന്നത്. ഫണ്ട് ശേഖരണം വിജയിപ്പിക്കാന്‍ മുഴുവന്‍ പ്രവര്‍ത്തകരും മുന്നിട്ടിറങ്ങണമെന്ന് സംസ്ഥാന വൈസ് പ്രസിഡന്റ് ഇബ്‌റാഹിം ഫൈസി ജെഡിയാര്‍, ജില്ലാ ഭാരവാഹികളായ താജുദ്ധീന്‍ ദാരിമി, ഹാരിസ് ദാരിമി എന്നിവര്‍ അഭ്യര്‍ഥിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."