HOME
DETAILS
MAL
പാലക്കാട്ട് യുവാവിനെ വെട്ടിക്കൊന്നു, ദുരഭിമാനക്കൊലയെന്ന് സംശയം
backup
December 25 2020 | 17:12 PM
പാലക്കാട്ട് യുവാവിനെ വെട്ടിക്കൊന്നു. തേങ്കുറുശ്ശി സ്വദേശി അനീഷാണ് കൊല്ലപ്പെട്ടത്. കൊലപാതകവുമായി ബന്ധപ്പെട്ട് അനീഷിന്റെ ഭാര്യയുടെ അമ്മാവനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളും അനീഷിന്റെ ഭാര്യ പിതാവും ചേര്‍ന്നാണ് കൊലപാതകം നടത്തിയതെന്നാണ് സൂചന. ഒളിവില്‍ പോയ ഭാര്യപിതാവിനായി തെരച്ചില്‍ തുടങ്ങിയിട്ടുണ്ട്. വീട്ടിനടുത്തുള്ള ഒരു സ്ഥലത്ത് ഇന്ന് ജോലിക്ക് പോയി തിരിച്ചു വരുന്ന വഴിയാണ് അനീഷ് ആക്രമിക്കപ്പെട്ടത് എന്നാണ് വിവരം.
അനീഷിന്റെ ഭാര്യയുടെ അമ്മാവനും അച്ഛനും ചേര്‍ന്നാണ് കൊല നടത്തിയതെന്നും ചേട്ടന്റെ ശരീരത്തില്‍ നിരവധി കുത്തേറ്റ പാടുകളുണ്ടെന്നും അനീഷിന്റെ സഹോദരന് മാധ്യമങ്ങളോട് പറഞ്ഞു. പെയിന്റിംഗ് തൊഴിലാളിയായ അനീഷിനൊപ്പം ജീവിക്കാനായി മൂന്ന് മാസം മുന്‍പാണ് പെണ്‍കുട്ടി വീട് വിട്ടു വന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."