ദുരിതാശ്വാസ നിധിയും ഭവനനിര്‍മാണ സഹായധനവും കൈമാറി
കണ്ണൂര്‍: കണ്ണൂര്‍ താലൂക്കില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അപേക്ഷ സമര്‍പ്പിച്ചവര്‍ക്കുള്ള ധനസഹായ വിതരണോദ്ഘാടനം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് കണ്ണപുരം സ്വദേശി കെ. പ്രകാശന് കൈമാറി ഉദ്ഘാടനം ചെയ്തു.
അര്‍ഹരായ 317 ഗുണഭോക്താക്കള്‍ക്കായി 1,04,84,500 കോടി രൂപയാണ് ധനസഹായമായി വിതരണം ചെയ്തത്. ചടങ്ങില്‍ ന്യൂനപക്ഷ വിധവകള്‍ക്ക് ഭവന നിര്‍മാണത്തിനുള്ള ധനസഹായവിതരണം ഷാഹിദ കെ.വിക്ക് നല്കി പി.കെ ശ്രീമതി എം.പി നിര്‍വഹിച്ചു.
ന്യൂനപക്ഷ വിധവകള്‍ക്കുള്ള ഭവന നിര്‍മാണ പദ്ധതിയില്‍ 63 ഗുണഭോക്താക്കള്‍ക്ക് മൂന്നു ഘട്ടമായാണ് ധനസഹായം നല്‍കുന്നത്. ആദ്യഘട്ടത്തില്‍ 50,000 രൂപ വീതവും പണി പുരോഗമിക്കുന്നതിനനുസരിച്ച് അടുത്ത ഘടുക്കളും കൈമാറും.
സാധാരണക്കാര്‍ക്ക് ഒരു വര്‍ഷത്തിനിടെ നിരവധി പദ്ധതികള്‍ സര്‍ക്കാര്‍ നടപ്പാക്കിയെന്നും അടിസ്ഥാന പദ്ധതികള്‍ക്കാണ് ഊന്നല്‍ നല്‍കുന്നതെന്നും മന്ത്രി കെ.കെ ശൈലജ പറഞ്ഞു. തെരുവില്‍ കഴിയാന്‍ ഇടവരാതെ എല്ലാവര്ക്കും വീട് എന്ന ലക്ഷ്യത്തിനാണ് കേരളം പരിശ്രമിക്കുന്നത്. 170 ആശുപത്രികളെ ഈ വര്‍ഷം ആധുനികവത്കരിക്കുമെന്നും എല്ലാവര്ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി പരിഗണിച്ചുവരികയാണെന്നും മന്ത്രി പറഞ്ഞു.
മേയര്‍ ഇ.പി ലത അധ്യക്ഷയായി. മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി. ബാലന്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ് മുഖ്യാതിഥികളായി.
എ.ഡി.എം ഇ. മുഹമ്മദ് യൂസഫ്, അസിസ്റ്റന്റ് കലക്ടര്‍ ആസിഫ് യൂസഫ്, തഹസില്‍ദാര്‍ ഇ.കെ സജീവന്, തഹസില്‍ദാര്‍ (ഇന്‍ചാര്‍ജ്) അമൃതവല്ലി അമ്മാള്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."