HOME
DETAILS
MAL
രാജ്യത്തെ ജനങ്ങളുടെ സ്വാതന്ത്ര്യം ഇല്ലാതായി: കെ. സുധാകരന്
backup
May 28 2017 | 21:05 PM
മട്ടന്നൂര്‍: നരേന്ദ്രമോദിയുടെ ഭരണത്തില്‍ രാജ്യത്തെ ജനങ്ങള്‍ക്ക് ജീവിക്കാനുള്ള സ്വാതന്ത്ര്യം ഇല്ലാതായെന്നു മുന്‍മന്ത്രി കെ. സുധാകരന്. കോണ്‍ഗ്രസ് വെള്ളിയാംപറമ്പ് ബൂത്ത്കമ്മിറ്റിയുടെ കുടുംബസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തോന്നിയതെന്തും ജനങ്ങളില്‍ അടിച്ചല്പ്പിക്കുമെന്ന അവസ്ഥയാണ് ആര്.എസ്.എസ് നേതൃത്വം നല്കുന്ന നരേന്ദ്രമോദി സര്‍ക്കാര്‍ ജനങ്ങള്‍ക്ക് മനസിലാക്കി തരുന്നതെന്നും കോണ്‍ഗ്രസ് തിരിച്ചുവരേണ്ടത് രാജ്യത്തിന്റെ ആവശ്യമാണെന്നും കെ. സുധാകരന് പറഞ്ഞു. സി.വി ഭാസ്കരന് അധ്യക്ഷനായി. റിജില്‍ മാക്കുറ്റി, ചന്ദ്രന് തില്ലങ്കേരി, വി.ആര് ഭാസ്കരന്, ഫര്സീന് മജീദ്, രാമചന്ദ്രന്, കെ. രാജേഷ് കുമാര്‍, സി. ഹേമചന്ദ്രന്, വി. സജീഷ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."