സ്‌കൂള്‍ തുറക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി; റോഡ് നിര്‍മാണം ഇഴയുന്നു
മട്ടന്നൂര്‍: വേനലവധി കഴിഞ്ഞ് സ്‌കൂളുകള്‍ തുറക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ അറ്റകുറ്റപ്പണിക്കായി വെട്ടിപ്പൊളിച്ച റോഡുകള്‍ കുരുന്നുകള്‍ക്ക് ദുരിതമാകും. ജില്ലയിലെ ഒട്ടുമിക്ക റോഡുകളും അറ്റകുറ്റപ്പണി നടന്നു കൊണ്ടിരിക്കുകയാണ്. മഴക്കാലത്തിനു മുമ്പ് പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാമെന്ന പ്രതീക്ഷയില്‍ നിര്‍മാണ പ്രവൃത്തികള്‍ തുടങ്ങിയതെങ്കിലും യാത്രക്കാരെ വലയ്ക്കുന്ന നിലയിലാണ് പ്രവൃത്തികള്‍ നടന്നുകൊണ്ടിരിക്കുന്നത്. ആധുനിക സാങ്കേതിക വിദ്യയും കോടിക്കണക്കിനു രൂപയുടെ നൂതന യന്ത്രങ്ങളും പ്രയോജനപ്പെടുത്തിയാണു തലശ്ശേരി-വളവുപാറ ഭാഗത്തിന്റെ നിര്‍മാണം ആരംഭിച്ചത്.എന്നാല്‍ പ്രവൃത്തി ഇപ്പോഴും ഇഴഞ്ഞുനീങ്ങുകയാണ്. കീഴല്ലൂര്‍-അഞ്ചരക്കണ്ടി-മട്ടന്നൂര്‍ റോഡടക്കം നിരവധി റോഡുകള്‍ ഇന്നും പണിപ്പുരയിലാണ്. സ്‌കൂളുകള്‍ തുറക്കുന്നതോടെ നൂറുകണക്കിനു വിദ്യാര്‍ഥികളാണ് ഇതുവഴി യാത്ര ചെയ്യേണ്ടത്. മഴക്കാലം കൂടി വരുന്നതോടെ റോഡ് പ്രവൃത്തി വിദ്യാര്‍ഥികളെയും മറ്റും പ്രതികൂലമായി ബാധിക്കുമെന്നുറപ്പാണ്. റോഡ് പ്രവൃത്തിയുടെ ഭാഗമായി മട്ടന്നൂര്‍-ഇരിട്ടി റൂട്ടില്‍ ബസ് ഷെല്‍ട്ടറുകള്‍ പോലും ഇളക്കിമാറ്റിയ സാഹചര്യമായതിനാല്‍ മഴക്കാലത്ത് കുട്ടികളും മുതിര്‍ന്നവരും ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ക്ക് അധികൃതര്‍ ദുരിതയാത്ര സമ്മാനിക്കുമെന്നുറപ്പായിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."