സംസ്ഥാനത്തെ ആദ്യ ജൈവവൈവിധ്യ ബ്ലോക്ക് പഞ്ചായത്താവാന്‍ കോഴിക്കോട്
കോഴിക്കോട്: കോഴിക്കോട് ബ്ലോക്ക് പഞ്ചായത്തിനെ കേരളത്തിലെ ആദ്യ ജൈവവൈവിധ്യ ബ്ലോക്ക് പഞ്ചായത്താക്കിമാറ്റാനുള്ള രൂപരേഖ തയാറാവുന്നു. ഇതിനായി ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് ഗവ. റസ്റ്റ് ഹൗസില്‍ വിദഗ്ധരെയും ജനപ്രതിനിധികളെയും പങ്കെടുപ്പിച്ച് ശില്‍പശാല സംഘടിപ്പിച്ചു.
കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത്, മലബാര്‍ ബോട്ടാണിക്കല്‍ ഗാര്‍ഡന്‍ എന്നിവയുടെ സംയുക്ത സംരംഭമായാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്.
ഹരിതകേരളം മിഷന്റെ ഭാഗമായി 2018-19 ലെ ബജറ്റില്‍ കോഴിക്കോട് ജൈവ വൈവിധ്യ ബ്ലോക്ക് പഞ്ചായത്തിനും ജൈവ വൈവിധ്യ പാര്‍ക്കിനും വേണ്ടണ്ടി മൂന്നു കോടി രൂപ വകയിരുത്തിയിട്ടുണ്ടണ്ട്. തണ്ണീര്‍ത്തടങ്ങളും കാവുകളും പുഴകളും, കുന്നുകളും കടല്‍ത്തീരവും ഉള്‍പ്പെടുന്ന ജൈവസമ്പന്നമായ ഒളവണ്ണ, കടലുണ്ടണ്ടി എന്നീ പഞ്ചായത്തുകളിലാണ് പദ്ധതി പ്രദേശം. ചെറുവനങ്ങളും, ചെറുതും വലുതുമായ കണ്ടണ്ടല്‍ക്കാടുകളും ജലജന്യ സസ്യങ്ങളും, ജലജീവികളും, പുഴമത്സ്യങ്ങളും മറ്റു സസ്യലതാദികളും നിരവധി കാര്‍ഷിക വിളകളുംകൊണ്ടണ്ട് സമ്പന്നമാണ് ഈ ഭൂപ്രദേശം
വംശനാശ ഭീഷണി നേരിടുന്ന സസ്യജന്തുജാലങ്ങളെ സംരക്ഷിച്ചും നഗരവത്കരണം, മലിനീകരണം, പ്രകൃതി നശീകരണം എന്നിവയെ പ്രതിരോധിച്ചും ശാസ്ത്രീയമായ വീക്ഷണത്തിലൂടെ കോഴിക്കോട് ബ്ലോക്ക് പഞ്ചായത്തിനെ കേരളത്തിലെ ആദ്യ ജൈവവൈവിധ്യ ബ്ലോക്ക് പഞ്ചായത്താക്കി മാറ്റുവാനുള്ള പ്രയത്‌നത്തിനാണ് തുടക്കമിട്ടിരിക്കുന്നത്.
ഹരിതകേരളം മിഷന്‍ എക്‌സിക്യുട്ടീവ് വൈസ് ചെയര്‍പേഴ്‌സണ്‍ ഡോ. ടി.എന്‍ സീമ അധ്യക്ഷത വഹിച്ച ശില്‍പശാലയില്‍ കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മനോജ്കുമാര്‍, മലബാര്‍ ബോട്ടാണിക്കല്‍ ഗാര്‍ഡന്‍ സീനിയര്‍ സയന്റിസ്റ്റ് ഡോ.എന്‍.എസ് പ്രദീപ്, ആര്‍ക്കിടെക്ട് ജി. ശങ്കര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."