ബ്രൂവറി എല്‍.ഡി.എഫിന്റെ റാഫേല്‍ അഴിമതി: ടി. സിദ്ദിഖ്
കോഴിക്കോട്: എല്‍.ഡി.എഫിന്റെ റാഫേലാണ് ബ്രൂവറി അഴിമതിയെന്ന് ഡി.സി.സി പ്രസിഡന്റ് അഡ്വ ടി. സിദ്ദിഖ്. ബി.ജെ.പി സര്‍ക്കാരില്‍ നിര്‍മ്മല സീതാരാമന് നടത്തുന്ന അഴിമതി റോളാണ് കേരളത്തില്‍ എക്സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്റേത്. മുഖ്യമന്ത്രിയുടെ അഴിമതി തീരുമാനങ്ങള്‍ നടപ്പാക്കുന്ന അഴിമതി ഏജന്റായി അദ്ദേഹം മാറി. നവകേരള നിര്‍മിതിക്കു പകരം മദ്യകേരള നിര്‍മിതിയാണ് സംസ്ഥാനത്ത് നടക്കുന്നത്. ബ്രൂവറിയില്‍ അഴിമതിയില്ലെങ്കില്‍ ഉത്തരം നല്‍കാനുള്ള ആര്‍ജ്ജവം മന്ത്രിക്കുണ്ടാകുമായിരുന്നുവെന്ന് സിദ്ദിഖ് പറഞ്ഞു. കലക്ട്രേറ്റിലും പേരാമ്പ്രയിലും പ്രതിഷേധസമരം നടത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരേ നിര്‍ദയമായ നരനായാട്ടാണ് പോലിസ് നടത്തിയത്. ബ്രൂവറി അഴിമതിക്കെതിരെയും അഴിമതി ആരോപണ വിധേയനായ മന്ത്രി രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ടും ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വരും ദിവസങ്ങളില്‍ ജനകീയ പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തൂ. വാര്‍ത്താസമ്മേളനത്തില്‍ കെ.പി.സി.സി സെക്രട്ടറി അഡ്വ. പ്രവീണ്‍കുമാര്‍, അഡ്വ. പി.എം നിയാസ്, കെ.പി ബാബു, മുന്‍ ഡി.സി.സി പ്രസിഡന്റ് കെ.സി അബു, രമേശ് നമ്പിയത്ത് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."