ബ്രിട്ടനില്‍നിന്ന് എത്തിയ എട്ട് പേര്‍ക്ക് കൊവിഡ്; കേരളത്തിലും കൊവിഡിന് ജനിതകമാറ്റം
തിരുവനന്തപുരം: കേരളത്തിലും കൊവിഡ് വൈറസിന് ജനിതമാറ്റം കണ്ടത്തിയതായി ആരോഗ്യമന്ത്രി കെ.കെ ശൈലജ. ബ്രിട്ടനില്‍ ജനിതമാറ്റം സംഭവിച്ച അതേ വൈറസ് ശ്രേണിയാണോ ഇവിടെ കണ്ടെത്തിയിട്ടുള്ളതെന്നതില്‍ കൂടുതല്‍ ഗവേഷണം നടക്കുകയാണെന്നും അവര്‍ പറഞ്ഞു. ബ്രിട്ടനില്‍നിന്നെത്തിയ എട്ടു പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ ബ്രിട്ടനില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട രീതിയിലുള്ള വന്‍വര്‍ധന കേരളത്തിലുണ്ടായിട്ടില്ലെന്നും മരണനിരക്ക് കൂടിയിട്ടില്ലെന്നും ആരോഗ്യമന്ത്രി അറിയിച്ചു.
'കോഴിക്കോട് കേന്ദ്രമായിട്ടാണ് ഗവേഷണം നടത്തിയത്. കൊവിഡില്‍ മാറ്റമുണ്ടാകുന്നുവെന്ന് കണ്ടെത്തല്‍.' മന്ത്രി പറഞ്ഞു.കൂടുതല്‍ പരിശോധന നടക്കുകയാണയാണ്. രോഗം സ്ഥിരീകരിച്ചവരുടെ സാംപിളുകള്‍ വിദഗ്ധ പരിശോധനയക്കായി പൂനെയിലേക്ക് അയച്ചിട്ടുണ്ട്.
ബ്രിട്ടനില്‍നിന്ന് വന്നവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് സംസ്ഥാനത്തെ വിമാനത്താവളങ്ങളില്‍ ജാഗ്രത വര്‍ധിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."