ആറുമാസത്തിനകം ജില്ലയില്‍ എല്ലാവര്‍ക്കും ഭൂമി: മന്ത്രി ചന്ദ്രശേഖരന്‍
പയ്യന്നൂര്‍/ഇരിട്ടി: ജില്ലയില്‍ ഭൂരഹിതരായ മുഴുവനാളുകള്‍ക്കും ആറുമാസത്തിനകം ഭൂമി നല്‍കുമെന്നു മന്ത്രി ഇ. ചന്ദ്രശേഖരന്‍. പയ്യന്നൂര്‍ മണ്ഡലംതല പട്ടയ വിതരണവും പടിയൂരില്‍ പട്ടയവിതരണവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാവര്‍ക്കും വീട്, എല്ലാവര്‍ക്കും ഭൂമി എന്നതാണു സര്‍ക്കാര്‍ ലക്ഷ്യം. സാധാരണക്കാരന്റെ അടിസ്ഥാന പ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണാനാണു സര്‍ക്കാര്‍ ശ്രമം. കഴിഞ്ഞ ഒരുവര്‍ഷത്തിനകം ഇതിനു തുടക്കം കുറിക്കാന്‍ സര്‍ക്കാരിനു കഴിഞ്ഞു. നിയമപരമായി തടസമില്ലാത്ത ഭൂമിക്ക് അര്‍ഹതയുള്ളവര്‍ക്കു പട്ടയം നല്‍കാനാണു തീരുമാനം. മാനുഷിക പരിഗണനയും മനുഷ്യത്വവുമുള്ള തീരുമാനങ്ങള്‍ക്കു മുന്‍ഗണന നല്‍കുന്ന പദ്ധതികളാണു സര്‍ക്കാര്‍ നടപ്പാക്കുന്നതെന്നും മന്ത്രി പറഞ്ഞു. മാത്തിലില്‍ നടന്ന ചടങ്ങില്‍ മണ്ഡലത്തിലെ വിവിധ വില്ലേജുകളിലെ ഭൂവുടമകള്‍ക്ക് പട്ടയം വിതരണം ചെയ്തു. സി. കൃഷ്ണന്‍ എം.എല്‍.എ അധ്യക്ഷനായി. ഡെപ്യൂട്ടി കലക്ടര്‍ വി.പി മുരളീധരന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. സത്യപാലന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. എരമം വില്ലേജിലെ 61, വെള്ളോറയിലെ 60, ആലപ്പടമ്പ് 62, വെള്ളൂര്‍ രണ്ട്, പയ്യന്നൂരില്‍ ഉത്തരവായ 48 ലാന്‍ഡ് ട്രിബ്യൂണല്‍ പട്ടയങ്ങള്‍ എന്നിവയാണു വിതരണം ചെയ്തത്.
പടിയൂര്‍ വില്ലേജിലെ ആര്യങ്കോട്ട് മിച്ചഭൂമിയില്‍ 63 കുടുംബങ്ങള്‍ക്കുള്ള പട്ടയ വിതരണവും മന്ത്രി ചന്ദ്രശേഖരന്‍ നിര്‍വഹിച്ചു. ഇ.പി ജയരാജന്‍ എം.എല്‍.എ അധ്യക്ഷനായി. പി.കെ ശ്രീമതി എം.പി, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ് എന്നിവര്‍ മുഖ്യാതിഥികളായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി. വസന്ത, വൈസ് പ്രസിഡന്റ് എം. അനില്‍കുമാര്‍, പടിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ. ശ്രീജ, എം.എം മോഹനന്‍, വി.വി രാജീവന്‍, റീനാ ദിനേശന്‍, കെ.പി ബാബു, ഷഹനാസ് രാജീവന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."