2028 ഓടെ യു.എസിനെ മറികടന്ന് ചൈന ഏറ്റവും വലിയ സാമ്പത്തികശക്തിയാകും
ലണ്ടന്‍: അമേരിക്കയെ മറികടന്ന് 2028ഓടെ ചൈന ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായി മാറുമെന്ന് റിപ്പോര്‍ട്ട്. മുന്‍പ് കണക്കാക്കിയിരുന്നതിനേക്കാള്‍ അഞ്ച് വര്‍ഷം മുന്‍പ് തന്നെ ചൈന ആ നേട്ടം കൈവരിക്കുമെന്നാണ് നിലവിലെ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. കൊവിഡ് മഹാമാരിയെ അതിജീവിക്കുന്നതില്‍ വിജയിച്ചതാണ് ചൈനയുടെ കുതിച്ചു ചാട്ടത്തിന് ആക്കം കൂട്ടിയത്. കൊവിഡ് മഹാമാരി മൂലം അമേരിക്ക വലിയ തിരിച്ചടി നേരിട്ടപ്പോള്‍ ചൈനയ്ക്ക് അതിനെ അതിജീവിക്കാന്‍ കഴിഞ്ഞതായും് റിപ്പോള്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
സെന്റര്‍ ഫോര്‍ ഇക്കണോമിക്സ് ആന്‍ഡ് ബിസിനസ് റിസര്‍ച്ച് ശനിയാഴ്ച പ്രസിദ്ധീകരിച്ച വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. കുറച്ചു കാലമായി ആഗോള സാമ്പത്തിക ശാസ്ത്രത്തിലെ പ്രധാന വിഷയമാണ് അമേരിക്കയും ചൈനയും തമ്മിലുള്ള സാമ്പത്തിക പോരാട്ടം. കൊവിഡും സാമ്പത്തികമാന്ദ്യവും അമേരിക്കക്കുണ്ടായ തിരിച്ചടിയും ചൈനയ്ക്ക് അനുകൂലമായി. 2021-25ല്‍ 5.7 ശതമാനം സാമ്പത്തിക വളര്‍ച്ച കൈവരിക്കുമെന്നായിരുന്നു ചൈനയുടെ പ്രതീക്ഷ. പിന്നീട് 2026-30ല്‍ അത് 4.5 ശതമാനമായി കുറയുകയും ചെയ്യും.
2021-ല്‍ അമേരിക്കന്‍ സമ്പദ് വ്യവസ്ഥ വലിയ തിരിച്ചടി നേരിടും. 2022നും 24നുമിടയില്‍ 1.9 ശതമാനമാണ് യു.എസ്സിന്റെ സാമ്പത്തിക വളര്‍ച്ച പ്രതീക്ഷിക്കുന്നത്. അതിനു ശേഷം 1.6% ആയി കുറയും. ഡോളര്‍ അടിസ്ഥാനമാക്കിയാല്‍ 2030 വരെ ജപ്പാന്‍ തന്നെയാകും ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ സാമ്പത്തിക ശക്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."