അഴീക്കല്‍: ലക്ഷദ്വീപുമായി ചര്‍ച്ച തുടങ്ങിയതായി മന്ത്രി കടന്നപ്പള്ളി
കണ്ണൂര്‍: അഴീക്കല്‍ തുറമുഖ വികസനവുമായി ബന്ധപ്പെട്ട് ലക്ഷദ്വീപിലേക്കുള്ള കപ്പല്‍ ഗതാഗതം ആരംഭിക്കുന്നതിനുള്ള പ്രാഥമിക ചര്‍ച്ച നടത്തിയതായി മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്. അഴീക്കല്‍ തുറമുഖത്ത് ഡ്രഡ്ജിങ്ങ് നടത്താന്‍ 4.90 കോടി രൂപയുടെ പ്രവൃത്തിക്ക് ഭരണാനുമതി നല്‍കിയിട്ടുണ്ട്. മെക്കാനിക്കല്‍ ഡ്രഡ്ജിങ് ഉടന്‍ ആരംഭിക്കും. തുറമുഖത്തിന്റെ പ്രവൃത്തികള്‍ക്കായി കിഫ്ബിയില്‍ ഉള്‍പ്പെടുത്തി 498 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. കണ്ടോന്താറിലെ പഴല ജയില്‍ കെട്ടിടം പുരാവസ്തു സംരക്ഷിത സ്മാരകമായി പ്രഖ്യാപിച്ച് പ്രവൃത്തി ആരംഭിച്ചു.
പയ്യന്നൂരിലെ പഴയ പൊലിസ് സ്റ്റേഷന് കെട്ടിടം സംരക്ഷിത സ്മാരകമാക്കുന്ന പ്രവൃത്തികള്‍ക്ക് ടെണ്ടര്‍ നടപടി പുരോഗമിക്കുകയാണ്. തൊടീക്കളം ക്ഷേത്രത്തിലെ ചുമര് ചിത്രങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. ചെമ്പന്തൊട്ടിയില് ഫാദര്‍ വള്ളോപ്പള്ളി സ്മാരക കുടിയേറ്റ മ്യൂസിയം നിര്‍മാണം ഈ വര്‍ഷം പൂര്‍ത്തിയാകും. കടന്നപ്പള്ളിയിലെ ചന്തപ്പുരയില്‍ തെയ്യം മ്യൂസിയം സ്ഥാപിക്കാന്‍ നടപടി സ്വീകരിച്ച് വരികയാണെന്നും മന്ത്രി കടന്നപ്പള്ളി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."