മുനവ്വറലി തങ്ങള്‍ ഔഫിന്റെ വീട് സന്ദര്‍ശിച്ചു; സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ചു
കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട്ടെ അബ്ദുള്‍ റഹ്മാന്‍ ഔഫിന്റെ കൊലപാതകത്തെ ശക്തമായി അപലപിക്കുന്നതായി മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. മുസ്‌ലിം ലീഗ് സംസ്ഥാന ആദ്യക്ഷന്‍ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ നിര്‍ദേശപ്രകാരം അബ്ദുറഹ്മാന്‍ ഔഫിന്റെ വീട് സന്ദര്‍ശിച്ച് മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
മുസ്‌ലിം ലീഗ് പ്രസ്ഥാനം കൊലപാതകത്തിന് അനുകൂലമല്ല. രണ്ട് വര്‍ഷം മുന്നേ യൂത്ത് ലീഗിന്റെ നേതൃത്വത്തില്‍ കൊലപാതക രാഷ്ട്രീയത്തിനെതിരെ ശക്തമായ പ്രമേയം ഉയര്‍ത്തി സംസ്ഥാന തലത്തില്‍ സന്ദേശ യാത്ര നടത്തിയത് തങ്ങള്‍ ഓര്‍മ്മിപ്പിച്ചു. ഈ കൊലപാതകത്തില്‍ മുസ്‌ലിം ലീഗ് ഖേദം പ്രകടിപ്പിക്കുകയാണ്.പ്രതികളെ സംരക്ഷിക്കുന്ന നിലപാട് ഒരിക്കലും ലീഗ് സ്വീകരിക്കുകയില്ല. ഇരകളുടെ കുടുബത്തിന്റെ പ്രയാസങ്ങള്‍ കൃത്യമായി അറിയുന്ന പാര്‍ട്ടിയാണ് മുസ്‌ലിം ലീഗ്.
താനൂര്‍ അഞ്ചുടിയിലെ മുസ്‌ലിം ലീഗ് പ്രവര്‍ത്തകന്‍ ഇസ്ഹാഖ്‌ന്റെ കൊലപാതകവും തുടര്‍ കാര്യങ്ങളും ആത്മസംയമനം പാലിച്ചതും ഫണ്ട് സമാഹരണം നടത്തി ഇസ്ഹാഖ്‌ന്റെ കുടുംബത്തിന് വീട് വെച്ച് കൊടുത്തതും തങ്ങള്‍ സൂചിപ്പിച്ചു.
പ്രതികളെ സംരക്ഷിക്കുന്ന പാരമ്പര്യം മുസ്‌ലിം ലീഗിനില്ല. കേരളത്തിലെ പൊതു ഖജനാവില്‍ നിന്നും തുക ചിലവാക്കി കൊലപാതക കേസുകള്‍ നടത്തി പ്രതികളെ സംരക്ഷിക്കുന്ന നിലപാട് സമീപകാലത്ത് കേരളം കണ്ടതാണ്. അത്തരം നിലപാടുകള്‍ ലീഗിന്റെ നയമല്ല. കുടുംബത്തിന്റെ വേദനയില്‍ പങ്ക് ചേരുന്നെന്നും തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."