സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികം ജില്ലയിലെ വികസനം എണ്ണിപ്പറഞ്ഞ് മന്ത്രിമാര്‍
കണ്ണൂര്‍: സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വര്‍ഷം കടന്നു പോകുമ്പോള്‍ വികസന സ്വപ്‌നങ്ങള്‍ പങ്കുവച്ച് ജില്ലയുടെ ചുമതലയുള്ള മന്ത്രി കെ.കെ ശൈലജയും മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനും. വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ഇന്‍ഫര്‍മേഷന്‍ പബ്ലിമക് റിലേഷന്‍സ് വകുപ്പ് ഒരുക്കിയ വാര്‍ത്താസമ്മേളനത്തിലാണ് ഇരുവരും വരാനിരിക്കുന്നതും നടപ്പാക്കുന്നതുമായ വികസനം പങ്കുവച്ചത്.
ജില്ലയില്‍ ചരിത്രത്തിലിതുവരെ ഇല്ലാത്ത വികസന മുന്നേറ്റത്തിനാണ് തുടക്കമിട്ടിരിക്കുന്നതെന്ന് കെ.കെ ശൈലജ പറഞ്ഞു. കണ്ണൂര്‍ വിമാനത്താവളം യാഥാര്‍ഥ്യമാകുന്നതോടെ ജില്ലയുടെ വികസനത്തിന് വന്‍ കുതിപ്പ് കൈവരിക്കാനാകും. നവംബര്‍-ഡിസംബര്‍ മാസത്തോടെ വിമാനത്താവളം യാഥാര്‍ഥ്യമാകും. 128 കോടിയുടെ റോഡ്-അനുബന്ധ പദ്ധതികളാണ് ഈ വര്‍ഷം മാത്രം ജില്ലയില്‍ ആരംഭിക്കുന്നത്. തെക്കീബസാര്‍ ഫ്‌ളൈ ഓവര്‍, താഴെചൊവ്വ അണ്ടര്‍ പാസ് എന്നിവയുടെ പ്രവൃത്തി ഈ വര്‍ഷം ആരംഭിക്കും. താഴെ ചൊവ്വ നടാല്‍ റെയില്‍വേ മേല്‍പാലം, പുതിയതെരു മുതല്‍ മാഹി പാലം വരെ 19 കോടി വിനിയോഗിച്ച് റോഡ് സുരക്ഷാ പദ്ധതി തുടങ്ങിയവയും നിര്‍മാണ ഘട്ടത്തിലാണ്. അടിസ്ഥാന സൗകര്യവികസനത്തിന് 3000 കോടിയുടെ പദ്ധതിയാണ് അഞ്ച് വര്‍ഷത്തിനിടെ ജില്ലയില്‍ നടപ്പാക്കുക. ഇത് കണ്ണൂര്‍ ജില്ലയുടെ ചരിത്ര നേട്ടമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
പ്ലാസ്റ്റിക് ഡിസ്‌പോസിബിള്‍ ഫ്രീ കണ്ണൂര്‍ പരിപാടിയിലൂടെ കൈത്തറി തുണി സഞ്ചികള്‍ക്ക് കൂടുതല്‍ പ്രചാരം നല്‍കാന്‍ കഴിഞ്ഞു. കൈത്തറി ഷര്‍ട്ടുകള്‍ കാന്‍ലൂം എന്ന പേരില്‍ പ്രത്യേക ഡിസൈനില്‍ തയാറാക്കി ഓണ്‍ലൈന്‍ വഴി ലഭ്യമാക്കിയ പദ്ധതി ആരംഭിച്ചു.
ഭിന്നശേഷി സൗഹൃദപദ്ധതികളിലൂടെ 774 പേര്‍ക്ക് സൗജന്യ ഉപകരണങ്ങള്‍ വിതരണം ചെയ്തു. കണ്ണൂര്‍ ജില്ലാ ആശുപത്രിയെ സൂപ്പര്‍ സ്‌പെഷാലിറ്റി തലത്തിലേക്ക് ഉയര്‍ത്തുന്നതിന്റെ ഭാഗമായി 76 കോടി സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചു. ടൂറിസം വകുപ്പ് കണ്ണൂര്‍ ജില്ലയ്ക്കു മാത്രം 31.5 കോടി രൂപയുടെ പദ്ധതികള്‍ക്ക് ഭരണാനുമതി നല്‍കിയിട്ടുണ്ടെന്നും കെ.കെ ശൈലജ പറഞ്ഞു. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ്, എ.ഡി.എം ഇ. മുഹമ്മദ് യൂസഫ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."