മാലിന്യം സംസ്‌കരിക്കാതെ പഴയകെട്ടിടത്തില്‍ നിക്ഷേപിച്ച സംഭവം; നാട്ടുകാര്‍ വാഹനം തടഞ്ഞു
പനമരം: പനമരം ടൗണിലെ മാലിന്യം സംസ്‌കരിക്കാനാണെന്ന് പറഞ്ഞ് അങ്ങാടി വയലിലെ ജില്ലാ പഞ്ചായത്ത് കെട്ടിടത്തില്‍ നിക്ഷേപിച്ചത് പ്രദേശത്ത് സംഘര്‍ഷത്തിന് കാരണമായി.
ഇന്നലെ രാവിലെ ആറ് മണിയോടെയാണ് പഞ്ചായത്തിന്റെ മാലിന്യവണ്ടി പനമരം ജില്ലാ പഞ്ചായത്ത് തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ എത്തിയത്. കോഴി മാലിന്യം ഉള്‍പ്പടെയുള്ള മാലിന്യം വണ്ടിയില്‍ ഉണ്ടായിരുന്നു. ദുര്‍ഗന്ധം ഉണ്ടായതോടെയാണ് പ്രദേശവാസികള്‍ സംഘം ചേര്‍ന്ന് സംഘടിച്ച് എത്തിയത്.
ഈ സമയം പഞ്ചായത്ത് ജീവനക്കാര്‍ വണ്ടിയെടുത്ത് കൊണ്ടുപോകാന്‍ ശ്രമിച്ചെങ്കിലും നാട്ടുകാര്‍ തടയുകയായിരുന്നു.
സ്ത്രീകളും മുതിര്‍ന്നവരടക്കം നിരവധി പരിസരവാസികള്‍ മാലിന്യവണ്ടി തടയനെത്തിയിരുന്നു.
പ്രശ്‌നം രൂക്ഷമായതോടെ ജീവനക്കാര്‍ വണ്ടി ഉപേക്ഷിച്ച് സ്ഥലം വിടുകയായിരുന്നു.
വൈകുന്നേരം പഞ്ചായത്ത് പ്രസിഡന്റ് ടി മോഹനന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ നിലവിലെ മാലിന്യം എത്രയുംവേഗം സംസ്‌ക്കരിക്കുമെന്നും പരിസരം വൃത്തിയാക്കുമെന്നും മേലില്‍ ഇവിടെ മാലിന്യം നിക്ഷേപിക്കില്ലെന്നും ബന്ധപ്പെട്ടവര്‍ ഉറപ്പ് നല്‍കി.
ചര്‍ച്ചയില്‍ പ്രദേശവാസികളായ ടി.കെ യൂനസ് അലി, സലിം ഇന്നോവെറ്റ്, നൗഫല്‍ അത്താണി സാദിഖ് തട്ട്കട, സാദിഖ് കാര്യാട്ട്, ഖാദര്‍ക്കുട്ടി തുടങ്ങിയവരും പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ബിന്ദു രാജന്‍, വാര്‍ഡ് മെമ്പര്‍ സുലൈഖാ സൈയദ് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."