HOME
DETAILS
MAL
വയനാടന്‍ കര്‍ഷകരുടെ അതിജീവനത്തിന് കൂണ് കൃഷി അനുയോജ്യം
backup
October 05 2018 | 04:10 AM
കല്‍പ്പറ്റ: വിത്ത് വിതച്ച് 21 ദിവസം കഴിഞ്ഞാല്‍ വിളവ് ലഭിക്കുന്ന കൂണ് കൃഷി വയനാടന്‍ കര്‍ഷകരുടെ പ്രളയാനന്തരം അതിജീവനത്തിന് അനുയോജ്യമാണെന്നും വളരെയേറെ പോഷകമൂല്യമുള്ള കൂണുകള്‍ രുചികരമായ ഭക്ഷണത്തിനും ഏറെ ഔഷധഗുണമുള്ള കൂണുകള്‍ ആരോഗ്യ സംരക്ഷണത്തിനും അനിവാര്യമാണെന്നും എം.എസ് സ്വാമിനാഥന് ഗവേഷണ നിലയത്തില്‍ സംഘടിപ്പിച്ച കൂണ്‍കൃഷി സെമിനാര്‍ അഭിപ്രായപ്പെട്ടു.
സ്വാമിനാഥന് ഗവേഷണ നിലയം ഡയരക്ടര്‍ ഇന്‍ചാര്‍ജ് വി.വി ശിവന് സെമിനാര്‍ ഉദ്ഘാടനം ചെയ്തു. ട്രെയ്നിങ്ങ് കോഡിനേറ്റര്‍ പി രാമകൃഷ്ണന് അധ്യക്ഷനായി. സയന്റിസ്റ്റ് ജോസഫ് ജോണ്‍ വിഷയം അവതരിപ്പിച്ചു. വസന്ത പ്രായോഗിക പരിശീലനം നല്കി. ബിന്ദു കൂണ് വിഭവ നിര്‍മാണത്തെപ്പറ്റി വിശദീകരിച്ചു. എം.കെ ബിനീഷ് സ്വാഗതവും സിദ്ദീഖ് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."