HOME
DETAILS
MAL
സമരക്കാരെ അറസ്റ്റ് ചെയ്തു
backup
July 30 2016 | 23:07 PM
ഗൂഡല്ലൂര്‍: കുന്നൂര് രാജാജിനഗറിലെ മദ്യശാല മാറ്റിസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് റോഡ് ഉപരോധം സമരം നടത്തിയ നാട്ടുകാരെ പൊലിസ് അറസ്റ്റു ചെയ്തു. 87 പേരെയാണ് കുന്നൂര് പൊലിസ് അറസ്റ്റ് ചെയ്തത്. മദ്യശാല മാറ്റണമെന്നാവശ്യപ്പെട്ട് ബന്ധപ്പെട്ട അധികാരികള്‍ക്കെല്ലാം പ്രദേശവാസികള്‍ പരാതി നല്‍കിയിരുന്നുവെങ്കിലും ഇതുവരെ യാതൊരു നടപടിയും സ്വീകരിച്ചിരുന്നില്ല. ഇതേത്തുടര്‍ന്നാണ് നാട്ടുകാര്‍ പ്രക്ഷോഭവുമായി രംഗത്തെത്തിയിരിക്കുന്നത്. ഇതിന് പരിഹാരം കണ്ടിട്ടില്ലെങ്കില്‍ സമരവുമായി മുന്നോട്ട് പോകുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."