ബാണാസുരസാഗര്‍ ഡാമില്‍ സ്ലിപ് ലൈന്‍ പ്രവര്‍ത്തനം ആരംഭിച്ചു
പടിഞ്ഞാറത്തറ: ബാണാസുര സാഗര്‍ ഡാം പരിസരത്ത് കെ.എസ്.ഇ.ബിയുടെ ഹൈഡല്‍ ടൂറിസം പദ്ധതി ഭാഗമായി അഡ്വഞ്ചര്‍ടുര്‍ കമ്പനി മാഡി ബൂട്ട്‌സ് വൊക്കേഷന്‍ കമ്പനിയുടെ നേതൃത്വത്തില്‍ സ്ലിപ് ലൈന്‍ പുതിയതായി ആരംഭിച്ചു.
മലബാറിലെ തന്നെ എറ്റവും നീളം കൂടിയ സാഹസിക സ്ലിപ് ലൈനാണ് ബാണാസുര സാഗറില്‍ സ്ഥാപിച്ചത്.
കേരള ഹൈഡല്‍ ടൂറിസം പദ്ധതിയുടെ വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നടത്തിപ്പുക്കാരായ മാഡി ബൂട്ട്‌സ് അഡ്വഞ്ചര്‍ ടൂര്‍ കമ്പനിയുടെ മേല്‍നോട്ടത്തിലായിരുന്നു നിര്‍മാണം പൂര്‍ത്തിയാക്കിയത്.
ഡാമിന്റെ പരിസര പ്രദേശത്തെ പ്രകൃതി ഭംഗി ആസ്വദിക്കുന്നതോടൊപ്പം സാഹസികതക്കും വിനോദത്തിന്നും പുതിയ അനുഭവമായിരിക്കും സിപ് ലൈന്‍.
പ്രളയാനന്തരം മന്ദഗതിയിലായ വയനാട്ടിലെ ടുറിസം മേഖലയിക്ക് പുതിയ ഉണര്‍വ് നല്‍കാനും കേരളം വിനോദ സഞ്ചാരികളെ സ്വീകരിക്കാന്‍ തയാറായി കഴിഞ്ഞെന്നുമുള്ള സന്ദേശം നല്‍കുവാനും സ്ലിപ് ലൈന്‍ ഉപകരിക്കും.
400 മീറ്റര്‍ നീളമുള്ള സ്ലിപ് ലൈന്‍ ഹൈഡല്‍ ടുറിസവുമായി സഹകരിച്ചാണ് അഡ്വഞ്ചര്‍ ടൂര്‍ കമ്പനിയായ മാഡി ബൂട്ട്‌സ് സ്ഥാപിച്ചിരിക്കുന്നത്.
പുതിയതായി പ്രവര്‍ത്തനം തുടങ്ങുന്ന സ്വകാര്യ മേഖലയിലെ എറ്റവും വലിയ ടുറിസം വികസന പദ്ധതിയും സ്വകാര്യ നിക്ഷേപവുമാണ് ഇത്. സ്ലിപ് ലൈനിന്റെ ഉദ്ഘടനം സി.കെ ശശീന്ദ്രന്‍ എം.എല്‍.എ നിര്‍വഹിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."