പ്ലസ് വണ്‍ പ്രവേശനം ലഭിച്ചില്ല; തുടര്‍ പഠനം മുടങ്ങുമോയെന്ന ആശങ്കയില്‍ ആദിവാസി വിദ്യാര്‍ഥികള്‍
സുല്‍ത്താന്‍ ബത്തേരി: പ്ലസ് വണ്ണിന് എവിടെയും പ്രവേശനം ലഭിക്കാതായതോടെ തുടര്‍ പഠനം മുടങ്ങുമോയെന്ന ആശങ്കയിലാണ് നൂല്‍പ്പുഴ പഞ്ചായത്തിലെ മുത്തങ്ങ-കുമഴി കാട്ടുനായിക്ക കോളനിയിലെ വിജിത്തും വിഷുണുവും.
കോളനിയിലെ കാളന്റെയും ജാനുവിന്റയും മകന്‍ വിജിത്തിനും സഹപാഠി കോളനിയിലെ തന്നെ വിഷ്ണുവിനുമാണ് പ്ലസ്സ് വണ്ണിന് ഇതുവരെ അഡ്മിഷന്‍ ലഭിക്കാത്തത്. ഇരുവരും കല്ലൂര്‍ രാജീവ് ഗാന്ധി റസിഡന്‍ഷ്യല്‍ സ്‌കൂളിലാണ് പത്താം ക്ലാസു വരെ പഠിച്ചിരുന്നത്. ഇക്കഴിഞ്ഞ അധ്യായന വര്‍ഷത്തില്‍ പത്താം ക്ലാസ് വിജയിച്ച ഇരുവരും പ്ലസ് വണ്ണിന് അപേക്ഷ നല്‍കിയിരുന്നു. മറ്റ് ഗവ.സ്‌കൂളിലേതുപോലെ ഏകജാലകം വഴിയല്ല ഇവിടെ പ്രവേശനം. അതിനാല്‍ തന്നെ ഇവിടെ കോഴ്‌സുകളിലേക്ക് നേരിട്ട് അപേക്ഷകള്‍ വാങ്ങിയാണ് വിദ്യാര്‍ഥികളെ കോഴ്‌സുകളിലേക്ക് തെരഞ്ഞെടുക്കുന്നത്. മറ്റ് സ്‌കൂളില്‍ പ്ലസ് വണ്‍ പ്രവേശനത്തിനുള്ള മൂന്ന് അലോട്ട്‌മെന്റുകളും കഴിഞ്ഞു. ഇവിടെ പ്രവേശത്തിനുള്ള വിദ്യാര്‍ഥികളുമായുള്ള കൂടികാഴ്ച കഴിഞ്ഞതായും ഇതുവരെ തങ്ങള്‍ക്ക് പ്രവേശനം ലഭിച്ചില്ലെന്നുമാണ് വിജിത് പറയുന്നത്.
കാട്ടുനായിക്ക് വിദ്യാര്‍ഥികളുടെ പഠനം ഉറപ്പുവരുത്തുതിനായി ഇത്തരം റസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ വഴി നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോഴാണ് ഇവിടെ പത്താംതരം വരെ പഠിച്ച് വിജയിച്ച കുട്ടികള്‍ തന്നെ തുടര്‍ പഠനത്തിന് അവസരമില്ലാതെ വലയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."