സര്‍ക്കാര്‍ മെഡിക്കല്‍ കോളജിന്റെ പ്രവര്‍ത്തനം ആരംഭിക്കണമെന്ന്
കല്‍പ്പറ്റ: സര്‍ക്കാര്‍ മെഡിക്കല്‍ കോളജിന്റെ പ്രവര്‍ത്തനം എത്രയും വേഗം ആരംഭിക്കണമെന്നും ജില്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളജിന്റെ കൊള്ള അവസാനിപ്പിക്കണമെന്നും സി.പി.ഐ(എം.എല്‍) ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. കേരളത്തിലെ സ്വകാര്യ മെഡിക്കല്‍ കോളജുകളുടെ ചികിത്സാ ഫീസുകള്‍ സര്‍ക്കാര്‍ നിജപ്പെടുത്തണം. വിദഗ്ധ പരിശോധനകളുടെയും ലാബ് പരിശോധനകളുടെയും മറവില്‍ സ്വകാര്യ ആശുപത്രികളില്‍ വന്‍ കൊള്ള നടക്കുകയാണ്.
ആദിവാസികളും കര്‍ഷകരും ഏറ്റവും കൂടുതലുള്ള വയനാട്ടില്‍ സര്‍ക്കാര്‍ മേഖലയില്‍ വിദഗ്ധ ചികിത്സ സൗകര്യങ്ങളുടെ കുറവ്കാരണം സാധാരണക്കാര്‍ക്ക് ചികിത്സ തന്നെ അപ്രാപ്യമായി മാറുന്നു. സര്‍ക്കാര്‍ തയാറാകുന്നില്ലെങ്കില്‍ പുരോഗമന ജനാധിപത്യ ശക്തികളെ ഐക്യപ്പെടുത്തി പ്രതിരോധങ്ങള്‍ക്ക് രൂപം കൊടുക്കാന്‍ സി.പി.ഐ എംഎല്‍ നേതൃത്വം നല്‍കും. ഇതിന്റെ ഭാഗമായി അടുത്തമാസം 12 ന് മാനന്തവാടി ഡി.എം.ഒ ഓഫിസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്താന്‍ തീരുമാനിച്ചതായി സി.പി.ഐ എംഎല്‍ ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ കെ. നസറുദ്ധീന്‍, പി.ടി. പ്രേമാനന്ദ്, പി.എം. ജോര്‍ജ്, പി.കെ. ബാലകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."