ഒരു വീട്ടില്‍ നിന്ന് ഒരു പുസ്തകം; ഭരണിക്കാവ് സംഘാടകസമിതി രൂപീകരിച്ചു
ആലപ്പുഴ: പ്രളയം ബാധിച്ച ഗ്രന്ഥശാലകള്‍ക്ക് പുസ്തകങ്ങള്‍ സമാഹരിച്ചു നല്‍കുന്നതിനുള്ള 'ഒരു വീട്ടില്‍ നിന്ന് ഒരു പുസ്തകം' ജില്ലാതല പദ്ധതിയുടെ നടത്തിപ്പിനായുള്ള ബ്ലോക്ക് തല സംഘാടകസമിതി രൂപീകരണത്തിന് തുടക്കമായി. ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്തിലെ സംഘാടക സമിതി യോഗം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രജനി ജയദേവിന്റെ അധ്യക്ഷതയില്‍ ബ്ലോക്ക് പഞ്ചായത്ത് ഓഫിസില്‍ നടന്നു. നിര്‍ദേശിക്കപ്പെട്ട സമയപരിധിക്കുള്ളില്‍ പരമാവധി പുസ്തകങ്ങള്‍ വീടുകളില്‍നിന്നും സഹൃദയരില്‍ നിന്നും ശേഖരിച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാല്‍ രക്ഷാധികാരിയായ ജില്ലാതല സംഘാടക സമിതിക്ക് നല്‍കാന്‍ യോഗം തീരുമാനിച്ചു.
പദ്ധതിയുടെ ഉപസമിതി അധ്യക്ഷന്‍ ചുനക്കര ജനാര്‍ദ്ദനന്‍ നായര്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.യു. വിമലന്‍, താമരക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. ഗീത, ഭരണിക്കാവ് പഞ്ചായത്ത് പ്രസിഡന്റ് വി. വാസുദേവന്‍, ഇന്‍ഫര്‍മേഷന്‍ ഓഫിസിലെ അസിസ്റ്റന്റ് എഡിറ്റര്‍ കെ. എസ്. സുമേഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍, പഞ്ചായത്ത് അംഗങ്ങള്‍, പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പ്രസംഗിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡ് രജനി ജയദേവ് അധ്യക്ഷയും വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ രമ ഉണ്ണികൃഷ്ണന്‍ കണ്‍വീനറും ജില്ലാ പഞ്ചായത്ത് അംഗങ്ങളായ കെ. സുമ, വിശ്വന്‍ പടനിലം, പഞ്ചായത്ത് പ്രസിഡുമാരായ ശാന്ത ഗോപാലകൃഷ്ണന്‍, അശോകന്‍ നായര്‍, ഓമന വിജയന്‍, വി വാസുദേവന്‍, വി.ഗീത, ജി. മുരളി, സി.ഡി.എസ് അധ്യക്ഷന്മാര്‍, ഗ്രന്ഥശാലാസംഘം താലൂക്ക് പ്രസിഡന്റ്, സെക്രട്ടറി എന്നിവര്‍ അംഗങ്ങളായ സംഘാടകസമിതിയും രൂപവത്കരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."