HOME
DETAILS

ചരിത്രദൗത്യത്തിന് വിജയകരമായ തുടക്കം

  
backup
July 22 2019 | 23:07 PM

chandrayan-2-successfully-launched-758378-2019

 

 

 


ചന്ദ്രയാന്‍ രണ്ടുമായി ജി.എസ്.എല്‍.വി മാര്‍ക്ക് 3 ബഹിരാകാശത്തേക്ക് കുതിച്ചുയര്‍ന്നതോടെ ഇന്ത്യ പുതിയൊരു ചരിത്ര ദൗത്യത്തിനാണ് നാന്ദി കുറിച്ചിരിക്കുന്നത്. ബഹിരാകാശ ഗവേഷണ രംഗത്ത് ഇന്ത്യയുടെ കുതിപ്പ് വാനോളം ജ്വലിപ്പിക്കുന്നതാണ് ഇന്നലെ ഉച്ചക്ക് കൃത്യം 2.43നുള്ള ചന്ദ്രയാന്‍ 2 വിക്ഷേപണം. ശ്രീഹരിക്കോട്ടയില്‍ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ ശാസ്ത്രജ്ഞന്മാരുടെയും ഗവേഷണ വിദ്യാര്‍ഥികളുടെയും സാന്നിധ്യത്തില്‍ നടന്ന വിക്ഷേപണത്തെ തുടര്‍ന്ന് സ്‌പേസ് സെന്ററില്‍ ആഹ്ലാദത്തിന്റെ ആരവങ്ങളാണ് ഉയര്‍ന്നത്. ചന്ദ്രയാന്‍ രണ്ടിന്റെ ദൗത്യവിജയത്തെക്കുറിച്ച് ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ ഡോ. കെ. ശിവന്‍ പറഞ്ഞത് ഇന്ത്യയുടെ ചരിത്രപരമായ യാത്രയിലേക്കുള്ള തുടക്കമാണിതെന്നാണ്. 48 ദിവസത്തിന് ശേഷം ചന്ദ്രയാന്‍ ചന്ദ്രനില്‍ ഇറങ്ങുമ്പോള്‍ അതൊരു അസുലഭ മുഹൂര്‍ത്തമായിരിക്കും. ഇതോടെ ചൈന, റഷ്യ, അമേരിക്ക എന്നീ രാജ്യങ്ങള്‍ കൈവരിച്ച നേട്ടത്തില്‍ ഇന്ത്യയും ഇടംനേടി. വിക്ഷേപണത്തിന് അല്‍പം വൈകിയെങ്കിലും രാജ്യം കാത്തിരുന്ന അഭിമാന മുഹൂര്‍ത്തമാണ് സഫലമായിരിക്കുന്നത്.
ജി.എസ്.എല്‍.വി മാര്‍ക്ക് 3 പേടകത്തിന്റെയും ചന്ദ്രയാന്‍ രണ്ടിന്റെയും പ്രത്യേകത ഇതിന്റെ ഭാഗങ്ങളെല്ലാം ഇന്ത്യയില്‍തന്നെ ഐ.എസ്.ആര്‍.ഒ ശാസ്ത്രജ്ഞര്‍ വികസിപ്പിച്ചെടുത്തു എന്നതാണ്. നേരത്തെ ജി.എസ്.എല്‍.വി 2 പേടകം നിര്‍മിക്കാന്‍ റഷ്യയുമായി കരാറുണ്ടാക്കിയിരുന്നുവെങ്കിലും റഷ്യ പിന്നീട് പിന്മാറുകയായിരുന്നു. ഈ വെല്ലുവിളി ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍ സധൈര്യം ഏറ്റെടുത്ത് പേടകത്തിന്റെ മൂന്ന് ഘട്ടങ്ങളും ഇവിടെതന്നെ പൂര്‍ത്തിയാക്കി. ഇതുവഴി മറ്റു രാജ്യങ്ങള്‍ക്ക് ഇനി റോക്കറ്റുകള്‍ വാടകക്ക് നല്‍കാന്‍ ഇന്ത്യക്ക് കഴിയും. ബഹിരാകാശ സാങ്കേതിക വിദ്യയില്‍ ഇന്ത്യ സ്വയം പര്യാപ്തത നേടിയെന്ന അഭിമാനാര്‍ഹമായ നേട്ടവുംകൂടി ചന്ദ്രയാന്‍ 2 വിക്ഷേപണത്തോടുകൂടി കരഗതമായിരിക്കുകയാണ്. ഇന്ത്യയെ സംബന്ധിച്ച് ഇരട്ട നേട്ടമാണിത്.
വിക്ഷേപണത്തിന് വൈകിപ്പോയ ഒരാഴ്ചയുടെ നഷ്ടം ഓര്‍മിക്കപ്പെടുന്ന ചരിത്രനേട്ടമായി മാറ്റിയെഴുതാന്‍ നമ്മുടെ ശാസ്ത്രജ്ഞര്‍ക്ക് കഴിഞ്ഞുവെന്നത് ആഹ്ലാദകരമാണ്. അതുകൊണ്ട് തന്നെയായിരിക്കാം വിക്ഷേപണാനന്തരം നടത്തിയ പ്രസംഗത്തില്‍ ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ ഡോ. കെ. ശിവന് തന്റെ സഹപ്രവര്‍ത്തകര്‍ വലിയ സല്യൂട്ട് അര്‍പ്പിച്ചത്.
15ന് വിക്ഷേപണം നിശ്ചയിച്ച സമയക്രമത്തില്‍ മാറ്റംവരുത്തി പദ്ധതിയില്‍ പുനഃക്രമീകരണം നടത്തിയതിനാല്‍ നേരത്തെ കരുതിയതിലും കൂടുതല്‍ കാലാവധി പേടകത്തിന് കിട്ടും. ആശങ്കകളെല്ലാം ദൂരീകരിച്ചിരിക്കുന്ന അവസ്ഥയില്‍ സെപ്റ്റംബര്‍ 7ന് ചന്ദ്രയാന്‍ രണ്ട് ചന്ദ്രനിലിറങ്ങും.
വിക്ഷേപണത്തിന് മുന്‍പുള്ള റിഹേഴ്‌സല്‍ വിജയകരമായി പൂര്‍ത്തിയാക്കിയതിനെ തുടര്‍ന്നാണ് നേരത്തെയുണ്ടായ പാളിച്ചകള്‍ ഒഴിവാക്കി വിക്ഷേപണം വിജയകരമായി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞത്. നേരത്തെ നിശ്ചയിച്ചിരുന്ന വിക്ഷേപണം കൗണ്ട്ഡൗണിന്റെ അവസാന ഘട്ടത്തില്‍ കണ്ടെത്തിയ ഇന്ധന ചോര്‍ച്ചയെത്തുടര്‍ന്ന് മാറ്റിവയ്ക്കുകയായിരുന്നു.
മാറ്റിവച്ച വിക്ഷേപണം രണ്ടാമത് തുടരാന്‍ ചിലപ്പോള്‍ മാസങ്ങള്‍ എടുക്കുമെന്ന ആശങ്കകള്‍ ദൂരീകരിച്ചുകൊണ്ടാണ് ഒരാഴ്ചക്കുള്ളില്‍തന്നെ പേടകത്തെ വിക്ഷേപണത്തിന് ശാസ്ത്രജ്ഞര്‍ സജ്ജമാക്കിയത്. നിശ്ചയിച്ച സമയത്തിനുള്ളില്‍ ചന്ദ്രയാന്‍ രണ്ട് ചന്ദ്രനില്‍ ഇറങ്ങുന്നതില്‍ കാലതാമസവും ഉണ്ടാവില്ല. അതിനനുസൃതമായി ഭ്രമണപഥത്തില്‍ വലംവയ്ക്കുന്ന ദിവസങ്ങളില്‍ മാറ്റം വരുത്തിയിട്ടുമുണ്ട്. നേരത്തെ പതിനേഴ് ദിവസം വലംവച്ച ശേഷം ചന്ദ്രന്റെ ഭ്രമണപഥത്തിലേക്കുള്ള യാത്ര തുടങ്ങാനായിരുന്നു നിശ്ചയിച്ചിരുന്നത്. ഇനി 23 ദിവസം പേടകം ഭൂമിയെ വലംവച്ച് 8 ദിവസത്തിന് ശേഷം ചന്ദ്രന്റെ ഭ്രമണപഥത്തില്‍ പ്രവേശിക്കും.
ചന്ദ്രന്റെ ഭ്രമണപഥത്തില്‍ 28 ദിവസം വലംവച്ച ശേഷം ലാന്‍ഡറിനെ ചന്ദ്രോപരിതലത്തില്‍ ഇറക്കാനായിരുന്നു നേരത്തെ പദ്ധതിയിട്ടിരുന്നതെങ്കില്‍ പുതുക്കിയ സമയക്രമം അനുസരിച്ച് അത് 13 ദിവസമായി ചുരുക്കിയിട്ടുണ്ട്. ചന്ദ്രമണ്ഡലപഥത്തില്‍ പേടകം ചന്ദ്രനോട് ഏറ്റവും അടുത്തെത്തുമ്പോള്‍ ഭ്രമണപഥത്തില്‍നിന്ന് വേര്‍പെട്ട് പേടകത്തിലെ പ്രധാന ഘടകമായ ലാന്‍ഡര്‍ ചന്ദ്രോപരിതലത്തില്‍ ഇറങ്ങും. ലാന്‍ഡര്‍, റോവര്‍, ഓര്‍ബിറ്റ് എന്നീ മൂന്ന് പ്രധാന ഘടകങ്ങളാണ് ജി.എസ്.എല്‍.വി മാര്‍ക്ക് 3യില്‍ ഉള്ളത്.
ലാന്‍ഡര്‍ ചന്ദ്രനില്‍ ഇറങ്ങുന്നതോടെ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ ആദ്യമായി ഇറങ്ങിയ ബഹിരാകാശ വാഹനമെന്ന ഖ്യാതി ഇന്ത്യക്ക് സ്വന്തമാകും. റോവര്‍ ചന്ദ്രോപരിതലത്തില്‍ സഞ്ചരിച്ച് ആവശ്യമായ വിവരങ്ങള്‍ സതീഷ് ധവാന്‍ സ്‌പേസ് സെന്ററിലെ ശാസ്ത്രജ്ഞര്‍ക്ക് അപ്പപ്പോള്‍ നല്‍കിക്കൊണ്ടിരിക്കും. ഓര്‍ബിറ്റും ചന്ദ്രനില്‍ പരീക്ഷണം നടത്തി ജലസാന്നിധ്യവും മറ്റു മൂലകങ്ങളെക്കുറിച്ചുള്ള പഠനവും നടത്തി സ്‌പേസ് സെന്ററില്‍ എത്തിച്ചുകൊണ്ടിരിക്കും.
ഒരുവര്‍ഷം നിരന്തരമായി പ്രവര്‍ത്തിക്കുന്ന ഈ മൂന്ന് ഘടകങ്ങളും ചന്ദ്രനെ സംബന്ധിച്ച് ഏതാണ്ട് മുഴുവന്‍ വിവരങ്ങളും സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ എത്തിച്ചിരിക്കും. പേടകത്തില്‍ ഘടിപ്പിച്ച എട്ട് ഉപകരണങ്ങളാണ് വിവരങ്ങള്‍ അപ്പപ്പോള്‍ ഭൂമിയിലേക്ക് എത്തിച്ചുകൊണ്ടിരിക്കുക.
ജി.എസ്.എല്‍.വി റോക്കറ്റിലെ ക്രയോജനിക്ക് സ്റ്റേജിലെ ഇന്ധനമര്‍ദം അപ്രതീക്ഷിതമായി താഴ്ന്നതായിരുന്നു നിശ്ചയിച്ച വിക്ഷേപണം നേരത്തെ മുടങ്ങിയത്. ഇന്ധനം പൂര്‍ണമായും ഒഴിവാക്കി കുറ്റമറ്റ രീതിയില്‍ ഓക്‌സിജനും ഹൈഡ്രജനും ദ്രവരൂപത്തില്‍ വീണ്ടും പെട്ടെന്ന്തന്നെ പേടകത്തില്‍ നിറയ്ക്കാന്‍ കഴിഞ്ഞുവെന്നതും നമ്മുടെ ശാസ്ത്രജ്ഞന്മാരുടെ നേട്ടമാണ്.
ഈ പിഴവ് കണ്ണില്‍പെടാതെ പോയിരുന്നുവെങ്കില്‍ പരിഹാസങ്ങളാലും ആക്ഷേപങ്ങളാലും സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ രാപകല്‍ അഹോരാത്രം കഠിനാധ്വാനം ചെയ്ത ശാസ്ത്രജ്ഞരെ പൊതുസമൂഹം അവഹേളിക്കുമായിരുന്നു. എന്നാല്‍ അത്തരം അനര്‍ഥങ്ങള്‍ക്കൊന്നും ഇടംനല്‍കാതെ ഇന്ത്യയുടെ അഭിമാനമായ ചന്ദ്രയാന്‍ 2 വിജയകരമായിത്തന്നെ വിക്ഷേപിച്ചു കഴിഞ്ഞിരിക്കുന്നു. സങ്കീര്‍ണതകള്‍ നിറഞ്ഞതും ദുര്‍ഘടം പിടിച്ചതുമായ ഒരു ദൗത്യത്തിന്റെ വിജയകരമായ സമാപനം. ഈ വേളയില്‍ ഇതിനുവേണ്ടി കഠിനാധ്വാനം ചെയ്ത ഇന്ത്യന്‍ ശാസ്ത്രജ്ഞരെ രാജ്യം ആദരവോടെ കാണുകയാണ്. ഞങ്ങളും ആഹ്ലാദത്തോടെ അതില്‍ പങ്ക് ചേരുന്നു.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  8 hours ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  8 hours ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  9 hours ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  9 hours ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  9 hours ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  9 hours ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  9 hours ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  10 hours ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  10 hours ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  10 hours ago