
മലപ്പുറത്തെ കുട്ടികള്‍ നല്ല കഴിവുള്ളവര്‍; അവര്‍ കോപ്പിയടിച്ചാണ് ജയിക്കുന്നതെന്ന പരാമര്‍ശം തെറ്റ്: കെ.കെ.എന്‍ കുറുപ്പ്
കോഴിക്കോട്: മലപ്പുറത്തെ കുട്ടികള്‍ നല്ല കഴിവുള്ളവരാണെന്നും അവര്‍ കോപ്പിയടിച്ചാണ് ജയിക്കുന്നതെന്ന പരാമര്‍ശം തെറ്റാണെന്നും ചരിത്രകാരനും കാലിക്കറ്റ് സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലറുമായ ഡോ. കെ.കെ.എന്‍ കുറുപ്പ്. മലപ്പുറം ജില്ലയുടെ പുരോഗതിക്ക് കാരണം അവിടത്തെ ശക്തമായ നേതൃത്വമാണ്. കാലിക്കറ്റ് സര്‍വകലാശാലയെ വികസനത്തിലേക്ക് നയിക്കാന്‍ കഴിഞ്ഞതില്‍ ചാരിതാര്‍ഥ്യമുണ്ട്. താന്‍ വി.സി ആയിരുന്നപ്പോള്‍ ഒട്ടേറെ കോഴ്‌സുകള്‍ ആരംഭിക്കാനും വികസനം നടപ്പാക്കാനും കഴിഞ്ഞു. മലപ്പുറത്തെ കുട്ടികള്‍ കോപ്പിയടിച്ചാണ് ജയിക്കുന്നതെന്ന പരാമര്‍ശത്തെ ശക്തമായി എതിര്‍ത്തയാളാണ് താന്‍. സര്‍വകലാശാലയില്‍ പ്രവേശനം നേടിയ മലപ്പുറത്തെ കുട്ടികള്‍ നല്ല കഴിവുള്ളവരാണ്. കോപ്പിയടിച്ചല്ല മാര്‍ക്ക് നേടിയതെന്ന് അറിയാവുന്നതുകൊണ്ടാണ് അത്തരം പ്രസ്താവനയെ അന്ന് എതിര്‍ത്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സുപ്രഭാതം ഓഫിസില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു കെ.കെ.എന്‍ കുറുപ്പ്.
അധിനിവേശത്തിനെതിരായ പോരാട്ടങ്ങള്‍ക്ക് സൈനുദ്ദീന്‍ മഖ്ദൂമിന്റെ ഓര്‍മകള്‍ ശക്തിയാവണമെന്നും അദ്ദേഹം പറഞ്ഞു. മഖ്ദൂമിന്റെ സ്മരണയ്ക്കായി ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം ഇന്റര്‍നാഷനല്‍ സെന്റര്‍ ഫോര്‍ ഇന്‍ഡോ അറബ് റിലേഷന്‍സ് ആന്‍ഡ് സ്ട്രാറ്റജീസ് എന്ന പേരിലുള്ള ഗവേഷണ കേന്ദ്രം തന്റെ സ്വപ്‌ന പദ്ധതിയാണെന്നും അദ്ദേഹം പറഞ്ഞു. ഈ ആശയം തന്റെ കാലത്ത് പൂവണിയണമെന്നില്ല. എനിക്ക് ശേഷം മറ്റാരെങ്കിലും ഇത് ഏറ്റെടുത്ത് നടപ്പാക്കുമെന്നാണ് വിശ്വാസം. മഖ്ദൂമിന്റെ ആശയങ്ങള്‍ക്ക് എന്നും പ്രാധാന്യമുണ്ട്.
ചരിത്രത്തെ മാനിക്കാത്ത ശക്തികള്‍ തങ്ങള്‍ക്ക് അനുകൂലമാക്കി ചരിത്ര രചന നടത്തുകയാണ്. രാജ്യത്ത് സെക്കുലര്‍ ചരിത്രകാരന്‍മാര്‍ ഇല്ലാതായെന്നും അദ്ദേഹം പറഞ്ഞു. ചരിത്രരേഖകള്‍ പരിശോധിക്കാതെയാണ് ടിപ്പു സുല്‍ത്താനെ ചിലര്‍ വിമര്‍ശിക്കുന്നത്. ദേശീയത ഇല്ലാത്ത കാലത്താണ് അദ്ദേഹം മൈസൂരുവും കൂര്‍ഗും കീഴടക്കിയത്. ക്ഷേത്രങ്ങള്‍ തകര്‍ത്തെന്ന് പറയുമ്പോഴും ടിപ്പു ഗുരുവായൂര്‍ ക്ഷേത്രത്തെ സഹായിച്ചതിന് രേഖകള്‍ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
മാനേജിങ് എഡിറ്റര്‍ നവാസ് പൂനൂര്‍ അധ്യക്ഷനായി. സി.ഇ.ഒ മുസ്തഫ മുണ്ടുപാറ, എക്‌സിക്യൂട്ടീവ് എഡിറ്റര്‍ എ. സജീവന്‍, ഡെപ്യൂട്ടി സി.ഇ.ഒ ഐ.എം അബ്ദുറഹ്മാന്‍ സംബന്ധിച്ചു.
kkn kurup counter vs's allegation on malappuram students
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

നാളെ മുതല്‍ വീണ്ടും മഴ; ന്യൂനമര്‍ദ്ദവും ഒപ്പം ചക്രവാതച്ചുഴിയും സജീവം; മുന്നറിയിപ്പ്
Kerala
• 14 minutes ago
ചരിത്രത്തിലെ ഏറ്റവും വലിയ ഡാറ്റാ ചോർച്ച;16 ബില്യൺ പാസ്‌വേഡുകൾ ചോർന്നു; ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, ജിമെയിൽ അക്കൗണ്ടുകൾ സുരക്ഷിതമാക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക
International
• 7 hours ago
ഇംഗ്ലണ്ടിനെതിരെ ഗില്ലാട്ടം; ക്യാപ്റ്റനായ ആദ്യ കളിയിൽ ചരിത്രനേട്ടങ്ങളുടെ നിറവിൽ ഇന്ത്യൻ നായകൻ
Cricket
• 8 hours ago
എക്‌സിറ്റ് പെര്‍മിറ്റ് വൈകുന്നു; കുവൈത്തിലെ പ്രവാസി അധ്യാപകര്‍ പ്രതിസന്ധിയില്‍
Kuwait
• 8 hours ago
ഇറാന്‍റെ മിസൈല്‍ ആക്രമണത്തില്‍ വെയ്‌സ്മാന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന് 572 മില്യണ്‍ ഡോളറിന്റെ നഷ്ടം; ഇസ്‌റാഈലിന് കനത്ത തിരിച്ചടി
International
• 8 hours ago
വാൽപ്പാറയിൽ വീട്ടുമുറ്റത്ത് കളിച്ചിരുന്ന 4 വയസുകാരിയെ പുലി പിടിച്ചുകൊണ്ടുപോയി
Kerala
• 8 hours ago
ഹൃദയഭേദകം; പ്രണയബന്ധത്തിന് തടസ്സമെന്ന് കരുതി അമ്മ രണ്ട് പിഞ്ചുകുഞ്ഞുങ്ങളെ കൊലപ്പെടുത്തി
National
• 9 hours ago
ഇറാന്‍-ഇസ്‌റാഈല്‍ സംഘര്‍ഷം; യാത്രാതടസ്സം ഭയന്ന് യൂറോപ്പിലേക്കും യുഎസിലേക്കുമുള്ള യാത്രകള്‍ ഒഴിവാക്കുന്ന യുഎഇ യാത്രികരുടെ എണ്ണം വര്‍ധിക്കുന്നു
uae
• 9 hours ago
അവന്റെ പ്രകടനങ്ങളിൽ എല്ലാവർക്കും വലിയ വിശ്വാസമാണ്: സൂപ്പർതാരത്തെക്കുറിച്ച് സച്ചിൻ
Cricket
• 9 hours ago
എട്ടാം ദിവസവും മിസൈൽ ആക്രമണങ്ങൾ തുടരുന്നു; ഇസ്റാഈലിനു നേരെ മിസൈൽ അറ്റാക്ക്; 17 പേർക്ക് പരിക്ക്
International
• 9 hours ago
ഇംഗ്ലണ്ടിന്റെ മണ്ണിൽ ജെയ്സ്വാളിന്റെ റെക്കോർഡ് വേട്ട; സെഞ്ച്വറി അടിച്ച് നേടിയത് സ്വപ്നനേട്ടം
Cricket
• 10 hours ago
നാളെയും അവധി; കുട്ടനാട് താലൂക്കിൽ വെള്ളക്കെട്ട്; പ്രൊഫഷണൽ കോളേജുകൾ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
Kerala
• 11 hours ago
സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ ഇറാനില്‍ നിന്നും പൗരന്മാരെയും താമസക്കാരെയും തിരിച്ചെത്തിച്ച് യുഎഇ
uae
• 11 hours ago
ഇന്ത്യയോട് വെടിനിർത്തൽ അഭ്യർത്ഥിക്കേണ്ടിവന്നതായി സമ്മതിച്ച് പാകിസ്ഥാൻ ഉപപ്രധാനമന്ത്രി
National
• 12 hours ago
16 വയസിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ ഉപയോഗം നിരോധിക്കുന്ന ലോകത്തിലെ ആദ്യ രാജ്യമാകാൻ ഓസ്ട്രേലിയ
International
• 12 hours ago
1986ന് ശേഷം ഇതാദ്യം; അപൂർവ നേട്ടത്തിൽ രാഹുൽ-ജെയ്സ്വാൾ സംഖ്യം
Cricket
• 12 hours ago
മണ്ണെണ്ണ വിതരണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ അവസാനിച്ചു; സംസ്ഥാനത്ത് റേഷന്‍ മണ്ണെണ്ണ വിതരണം നാളെ മുതല്‍
Kerala
• 13 hours ago
മെസിക്ക് മുന്നിലുള്ളത് രണ്ട് ഇതിഹാസങ്ങൾ മാത്രം; ഒന്നാമതെത്താൻ ഇനിയും ഫ്രീ കിക്ക് ഗോളുകൾ പിറക്കണം!
Football
• 13 hours ago
'ഫ്‌ലാഷ് മോബിനല്ല, കാഴ്ചകള്‍ ആസ്വദിക്കാനാണ് സന്ദര്‍ശകര്‍ ടിക്കറ്റ് എടുക്കുന്നത്'; വൈറലായി ബുര്‍ജ് ഖലീഫയിലെ ഇന്ത്യന്‍ വിനോദ സഞ്ചാരികളുടെ നൃത്തം, സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ശക്തം
uae
• 12 hours ago
മെസിക്ക് വീണ്ടും റെക്കോർഡ്; അർദ്ധ രാത്രിയിൽ പിറന്ന മഴവിൽ ഗോൾ ചരിത്രത്തിലേക്ക്
Football
• 12 hours ago
ട്യൂഷൻ ഫീസ് അടച്ചിട്ടില്ലെന്ന കാരണത്താൽ വിദ്യാർത്ഥിയുടെ ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് തടഞ്ഞുവച്ച സ്കൂളിന് ബാലാവകാശ കമ്മിഷന്റെ താക്കീത്
Kerala
• 12 hours ago