പ്ലാച്ചിമട സമര പ്രവര്‍ത്തകര്‍ മന്ത്രി ബാലന്റെ വീട്ടിലേക്ക് മാര്‍ച്ച് നടത്തി
പാലക്കാട്: പ്ലാച്ചിമട നഷ്ടപരിഹാര ട്രിബ്യുണല്‍ രൂപീകരിക്കാന്‍ കഴിയില്ലെന്ന നിലപാടെടുക്കുകയും പ്ലാച്ചിമട ജനതയ്ക്ക് നീതി ലഭിക്കുന്നതിന് തടസം സൃഷ്ടിക്കുകയും ചെയ്യുന്ന നിയമ മന്ത്രി എ.കെ. ബാലന്‍ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് മന്ത്രിയുടെ വീട്ടിലേക്ക് മാര്‍ച്ച് നടത്തി. മാര്‍ച്ച് പ്ലാച്ചിമട സമര സമിതി ചെയര്‍മാന്‍ വിളയോടി വേണുഗോപാലന്‍ ഉദ്ഘാടനം ചെയ്തു. ഐക്യ ദാര്‍ഡ്യ സമിതി ചെയര്‍മാന്‍ വിജയന്‍ അമ്പലക്കാട് അധ്യക്ഷനായി.
രക്തസാക്ഷി മണ്ഡപത്തിനടുത്തുത്തുള്ള അഞ്ചുവിളക്കിന് മുന്നില്‍നിന്ന് തുടങ്ങിയ പ്രതിഷേധ മാര്‍ച്ചിന് സമരസമിതി കണ്‍വീനര്‍മാരായ കെ.വി. ബിജു, എ. ശക്തിവേല്‍, പ്ലാച്ചിമട ശാന്തി, ഐക്യദാര്‍ഡ്യ സമിതി ജനറല്‍ കണ്‍വീനര്‍ ആറുമുഖന്‍ പത്തിച്ചിറ നേതൃത്വം നല്‍കി.
സര്‍വോദയ മണ്ഡലം ജില്ലാ പ്രസിഡന്റ് പുതുശേരി ശ്രീനിവാസന്‍, ആദിവാസി സംരക്ഷണ സംഘം പ്രസിഡന്റ് മാരിയപ്പന്‍ , സ്വദേശി ജാഗരണ്‍ മഞ്ച് ദേശീയ കമ്മിറ്റി അംഗം വര്‍ഗീസ്, എസ്.സി.എസ്.ടി സംരക്ഷണ മുന്നണി സംസ്ഥാന സെക്രട്ടറി കെ. മായാണ്ടി, കരീം പറളി (വെല്‍ഫെയര്‍ പാര്‍ട്ടി ), സജീഷ് കുത്തന്നൂര്‍(പാലക്കാടന്‍ കര്‍ഷക മുന്നേറ്റം), എ.കെ. സുല്‍ത്താന്‍ (മദ്യ വിരുദ്ധ ജനകീയ മുന്നണി, ഫസലുറഹ്മാന്‍ (ദേശീയ വിവരാവകാശ കൂട്ടായ്മ), വി.പി നിജാമുദീന്‍ (തണ്ണീര്‍തട സംരക്ഷണ സമിതി), കല്ലൂര്‍ ശ്രീധരന്‍ (നല്ല ഭൂമി), അഖിലേഷ് കുമാര്‍ (ഏകതാ പരിഷത് ), പന്നിമട കലാധരന്‍ (ഗെയില്‍ പൈപ്പ് ലൈന്‍ വിക്റ്റിംസ് ഫോറം), കൃഷ്ണാര്‍ജുനന്‍. കെ (മദ്യ നിരോധന സമിതി), മലമ്പുഴ ഗോപാലന്‍ സംസാരിച്ചു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."