HOME
DETAILS

വി കെയര്‍ പദ്ധതി; ജ്യോതിഷിന് ഇലക്‌ട്രോണിക് വീല്‍ചെയര്‍ നല്‍കി

  
backup
October 05 2018 | 06:10 AM

%e0%b4%b5%e0%b4%bf-%e0%b4%95%e0%b5%86%e0%b4%af%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%aa%e0%b4%a6%e0%b5%8d%e0%b4%a7%e0%b4%a4%e0%b4%bf-%e0%b4%9c%e0%b5%8d%e0%b4%af%e0%b5%87%e0%b4%be%e0%b4%a4%e0%b4%bf

തിരുവനന്തപുരം: ആരോഗ്യ സാമൂഹ്യനീതി വനിതാ ശിശുവികസന വകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചറില്‍ നിന്നും ഇലക്‌ട്രോണിക് വീല്‍ചെയര്‍ ഏറ്റുവാങ്ങുമ്പോള്‍ ജ്യോതിഷിന്റെ മുഖത്ത് നിറഞ്ഞ പുഞ്ചിരി. സ്വന്തമായി സഞ്ചരിക്കാനും സ്‌കൂളില്‍ പോകാനും വീല്‍ചെയര്‍ സഹായകമാവുമെന്ന് അറിഞ്ഞതോടെ അതിലേറെ സന്തോഷം. സാമൂഹ്യ സുരക്ഷാ മിഷന്‍ വി കെയര്‍ പദ്ധതിയിലൂടെയാണ് 1,41,750 രൂപ വിലയുള്ള പ്രത്യേകം തയാറാക്കിയ ഇലക്ട്രോണിക് വീല്‍ചെയര്‍ സമ്മാനിച്ചത്.
ആധുനിക സവിശേഷതകള്‍ ഉള്ളതും പ്രത്യേകം രൂപകല്‍പന ചെയ്തതുമായ ഈ വീല്‍ ചെയറിലൂടെ ഏതു ദിശയിലേക്കും സഞ്ചരിക്കാന്‍ കഴിയും. വേഗത നിയന്ത്രിക്കാനും റോഡിലൂടെയും വീടിനകത്തും ഒരുപോലെ ഓടിക്കാനും കഴിയും. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 15 കിലോമീറ്റര്‍ വരെ ഓടിക്കാന്‍ സാധിക്കുമെന്നതാണ് മറ്റൊരു പ്രത്യേകത.
ജ്യോതിഷിനെപ്പോലെയുള്ളവര്‍ക്ക് വി കെയര്‍ പദ്ധതി കരുത്ത് പകരുമെന്ന് മന്ത്രി കെ.കെ ശൈലജ പറഞ്ഞു. ശാരീരിക വെല്ലുവിളി നേരിടുന്നവരും ഭാരിച്ച ചികിത്സാ ചെലവുകള്‍ വേണ്ടി വരുന്നവരുമായ 300 ലധികം പേര്‍ക്കാണ് വി കെയര്‍ പദ്ധതിയിലൂടെ സഹായം ലഭ്യമാക്കിയിട്ടുള്ളതെന്നും മന്ത്രി വ്യക്തമാക്കി. ഇതോടൊപ്പം ജ്യോതിഷിന് വിജയാശംസകളും മന്ത്രി നേര്‍ന്നു. തിരുവനന്തപുരം കോവളം പുത്തന്‍ വീട്ടില്‍ ജ്യോതിബസുവിന്റെയും ഷീബയുടെയും ഏക മകനാണ് ആറാം ക്ലാസ് വിദ്യാര്‍ഥിയായ ജ്യോതിഷ്. ഫോക്കോമീലിയ ബാധിച്ച് തൊണ്ണൂറ് ശതമാനത്തോളം ശാരീരിക പ്രായാസം നേരിടുകയാണ്.
സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബമാണ് ജ്യോതിഷിന്റേത്. പിതാവ് ജ്യോതിബസു മത്സ്യതൊഴിലാളിയാണ്. ഉപകരണ സംഗീത പഠനം നടത്തുന്ന ജ്യോതിഷ് നന്നായി കീ ബോര്‍ഡ് വായിക്കുകയും പാട്ടു പാടുകയും ചെയ്യും. പരിമിതികളെ മറികടക്കാന്‍ ജ്യോതിഷിന് ഈ വീല്‍ ചെയര്‍ വളരെയധികം സഹായകരമാകുമെന്ന് ജ്യോതി ബസു പറഞ്ഞു. സാമൂഹ്യ സുരക്ഷാ മിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അഷീല്‍, അസിസ്റ്റന്റ് ഡയറക്ടര്‍ കെ. ജയചന്ദ്രന്‍, പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍ എസ്. ഷാജി ചടങ്ങില്‍ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശൈത്യകാലം പ്രമാണിച്ച് കൂടൂതല്‍ സര്‍വീസുകളൊരുക്കി, ബജറ്റ് എയര്‍ലൈനായ സ്‌കൂട്ട്

National
  •  2 months ago
No Image

അന്‍വറിന്റെ പിന്നില്‍ മതമൗലികവാദ സംഘടനകളെന്ന് പാലൊളി മുഹമ്മദ് കുട്ടി

Kerala
  •  2 months ago
No Image

വേള്‍ഡ് സ്‌കില്‍സ് കോമ്പറ്റീഷനില്‍ ഇന്ത്യന്‍ തിളക്കം; വെങ്കലവുമായി തൃശൂര്‍ സ്വദേശി

Kerala
  •  2 months ago
No Image

തെങ്ങ് മറിച്ചിടുന്നതിനിടെ വൈദ്യുത ലൈനില്‍ നിന്ന് ഷോക്കേറ്റ് കാട്ടാന ചരിഞ്ഞു

Kerala
  •  2 months ago
No Image

സിദ്ദീഖ് ഉടന്‍ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകുമെന്ന് അഭിഭാഷകന്‍

Kerala
  •  2 months ago
No Image

സ്‌കൂട്ടര്‍ യാത്രക്കാരിയെ കാര്‍ കയറ്റിക്കൊന്ന കേസ്: ഡോ. ശ്രീക്കുട്ടിക്ക് ജാമ്യം

Kerala
  •  2 months ago
No Image

മാന്യമായ പരിഗണന നല്‍കിയിട്ടില്ല; മമ്മൂട്ടി സി.പി.എം ബന്ധം ഉപേക്ഷിക്കുമെന്ന് ചെറിയാന്‍ ഫിലിപ്പ്

Kerala
  •  2 months ago
No Image

മലപ്പുറത്തിനെതിരെ വിദ്വേഷ പരാമര്‍ശവുമായി മുഖ്യമന്ത്രി;  രാജ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി മലപ്പുറത്ത് കോടികളുടെ ഹവാല, സ്വര്‍ണക്കടത്ത്

Kerala
  •  2 months ago
No Image

പോക്‌സോ കേസില്‍ സി.പി.എം ബ്രാഞ്ച് സെക്രട്ടറി പിടിയില്‍

Kerala
  •  2 months ago
No Image

എം.എം ലോറന്‍സിന്റെ മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിക്കാന്‍ ഹൈക്കോടതി നിര്‍ദേശം; ഹിയറിങ്ങില്‍ വീഴ്ചയുണ്ടായോ എന്ന് പരിശോധിക്കണം

Kerala
  •  2 months ago