HOME
DETAILS

ശബരിമല വിഷയത്തില്‍ ജനവികാരം തിരിച്ചറിയാന്‍ ഇടതുപക്ഷത്തിന് സാധിച്ചില്ല, തെറ്റ് സമ്മതിച്ച് കോടിയേരി: തെറ്റിദ്ധാരണ തിരുത്തുമെന്നും ഉറപ്പ്

  
backup
July 23 2019 | 06:07 AM

shabarimala-issue-new-coment-kodiyeri-23-07-2019

തിരുവനന്തപുരം: ശബരിമല യുവതീപ്രവേശന വിഷയത്തില്‍ ജനങ്ങള്‍ക്ക് തെറ്റിദ്ധാരണ ഉണ്ടായെന്നും ഇത് തിരുത്താനുള്ള നടപടികള്‍ പാര്‍ട്ടി സ്വീകരിക്കുമെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

ശബരിമല വിഷയത്തിലെ ജനവികാരം തിരിച്ചറിയാന്‍ ഇടതുപക്ഷത്തിന് സാധിച്ചില്ല. വിഷയത്തില്‍ ജനങ്ങള്‍ക്ക് പല തെറ്റിദ്ധാരണകളുമുണ്ടായിട്ടുണ്ടെന്ന് സിപിഎം സംസ്ഥാന വ്യാപകമായി നടത്തുന്ന ഭവന സന്ദര്‍ശനത്തില്‍ നിന്നും ബോധ്യപ്പെട്ടു. ജനവികാരം തിരിച്ചറിഞ്ഞുള്ള നടപടികള്‍ ഇടതുപക്ഷത്തില്‍ നിന്നുമുണ്ടായില്ലെന്ന് ചില കേന്ദ്രങ്ങളില്‍ നിന്നും വിമര്‍ശനം ഉയര്‍ന്നെന്നും കോടിയേരി മാധ്യമങ്ങളോട് പറഞ്ഞു.

സുപ്രിംകോടതി വിധിയായതിനാല്‍ ശബരിമല വിഷയം കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാറിന് പരമിതിയുണ്ടായിരുന്നു. അത് നടപ്പാക്കുക മാത്രമേ പ്രായോഗികമായി ഒരു സര്‍ക്കാരിന് ചെയ്യാന്‍ കഴിയൂ. ഇടതുപക്ഷം വിശ്വാസികള്‍ക്കോ അയ്യപ്പഭക്തന്‍മാര്‍ക്കോ എതിരല്ലെന്നും കോടിയേരി പറഞ്ഞു.
സുപ്രിംകോടതി വിധി എല്ലാ കക്ഷികളും സ്വാഗതം ചെയ്തതായിരുന്നു. എന്നാല്‍ ചില കക്ഷികള്‍ എതിര്‍ നിലപാടെടുത്തോടെ സ്ഥിതിഗതികള്‍ മാറി വന്നിരുന്നു. മാറ്റത്തിന് അനുസൃതമായ നിലപാട് സ്വീകരിക്കാന്‍ സര്‍ക്കാറിനായില്ലെന്ന പരാതി ഉന്നയിക്കപ്പെട്ടിട്ടുണ്ടെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.

ഇടതുസര്‍ക്കാര്‍ ഭക്തന്‍മാര്‍ക്കോ വിശ്വാസികള്‍ക്കോ എതിരാണെന്ന തെറ്റിദ്ധരണ ജനങ്ങള്‍ക്കുണ്ടായിട്ടുണ്ട്. ഭവന സന്ദര്‍ശനങ്ങളില്‍ നിന്ന് അക്കാര്യം വ്യക്തമാകുന്നുണ്ട്. ഇതെല്ലാം തിരുത്താനുള്ള നടപടികള്‍ പാര്‍ട്ടി ഇനി സ്വീകരിക്കുമെന്നും കോടിയേരി പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബഹ്റൈൻ ഉപപ്രധാനമന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തി ഡോ. എസ്. ജയ്ശങ്കർ

bahrain
  •  3 minutes ago
No Image

16കാരിയെ വീട്ടിൽ അതിക്രമിച്ച് കയറി ലൈംഗികമായി പീഡിപ്പിച്ച കേസ്; യുവാവിന് 7 വർഷം തടവും ഒന്നര ലക്ഷം രൂപ പിഴയും

Kerala
  •  8 minutes ago
No Image

റേഷൻ കടകളുടെ സമയത്തിൽ മാറ്റം; പുനക്രമീകരിച്ച് ഭക്ഷ്യവിതരണ വകുപ്പ്

Kerala
  •  an hour ago
No Image

ക്രിസ്മസ്-പുതുവത്സരം; മുബൈയിൽ നിന്ന് കേരളത്തിലേക്ക് സ്പെഷ്യല്‍ ട്രെയിൻ പ്രഖ്യാപിച്ചു

Kerala
  •  an hour ago
No Image

ചാവേർ ആക്രമണത്തിൽ താലിബാൻ അഭയാർഥികാര്യ മന്ത്രി ഖലീൽ ഹഖാനി കൊല്ലപ്പെട്ടു

latest
  •  an hour ago
No Image

കൊച്ചി വിമാനത്താവളം വഴി ഹെറോയിൻ കടത്തി; നൈജീരിയൻ സ്വദേശിക്കും മലയാളിക്കും തടവുശിക്ഷ

Kerala
  •  an hour ago
No Image

2026 ജനുവരി 1 മുതല്‍ യുഎഇയില്‍ എയര്‍ ടാക്‌സി സര്‍വീസുകള്‍ ആരംഭിക്കും; ഫാല്‍ക്കണ്‍ ഏവിയേഷന്‍ സര്‍വിസസ്

uae
  •  2 hours ago
No Image

ടൂറിസവുമായി ബന്ധപ്പെട്ട സേവനങ്ങൾ ഇനി ഓൺലൈനിൽ; 80ലധികം സേവനങ്ങളുമായി പുതിയ ഇ-പോർട്ടലിന് തുടക്കമിട്ട് ഖത്തർ

qatar
  •  2 hours ago
No Image

സമസ്ത മുശാവറ: ചില ചാനലുകളിൽ വന്ന വാർത്ത അടിസ്ഥാന രഹിതം

Kerala
  •  2 hours ago
No Image

43 വർഷത്തിനു ശേഷം ഒരു ഇന്ത്യൻ പ്രധാനമന്ത്രി കുവൈത്ത് സന്ദർശനത്തിന്; മോദിയുടെ കുവൈത്ത് സന്ദർശനം ഈ മാസം 

latest
  •  2 hours ago