കാഴ്ച നഷ്ടപ്പെട്ട വയോധികനെ റബര്‍ തോട്ടത്തില്‍ ഉപേക്ഷിച്ചു
അഞ്ചല്‍: കാഴ്ച നഷ്ടപ്പെട്ട വയോധികനെ ബന്ധുക്കള്‍ റബര്‍ തോട്ടത്തില്‍ ഉപേക്ഷിച്ചതായി പരാതി. ആര്‍ച്ചല്‍ ചാവരു കാവിന് സമീപമുള്ള ആളൊഴിഞ്ഞ റബര്‍തോട്ടത്തിലാണ് 65 വയസ്സുള്ള പുനലൂര്‍ നരിക്കല്‍ മടന്തകുഴി സ്വദേശി വേലപ്പനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്.അവശനിലയിലായ ഇയാളെ നാട്ടുകാരും ജനപ്രതിനിധികളും കൂടി തോട്ടത്തില്‍ നിന്നും പുറത്തുകൊണ്ടുവരുകയും വെള്ളവും ഭക്ഷണവും നല്‍കിയതിന് ശേഷം ഏരൂര്‍ പൊലിസില്‍ വിവരം അറിയിക്കുകയുമായിരുന്നു.
തുടര്‍ന്ന് കുന്നിക്കോട് പൊലിസുമായി ബന്ധപ്പെട്ട് വേലപ്പന്റെ വീട് മനസ്സിലാക്കി. പുനലൂര്‍ നരിക്കല്‍ മടന്ത കുഴി ഭാഗത്തുള്ള വീട്ടില്‍ അന്വേഷിച്ചപ്പോള്‍ ഇയാള്‍ കുറെ നാളായി ബന്ധുക്കളുടെ കൂടെയായിരുന്നു താമസം എന്നാണ് മക്കളും വേലപ്പന്റെ ഭാര്യയും മറുപടി നല്‍കിയത്.
പൊലിസിന്റെ തുടരന്വേഷണത്തില്‍ കാഴ്ച നഷ്ട്ടപ്പെട്ട വേലപ്പനെ ബന്ധുക്കള്‍ രാത്രിയില്‍ ഓട്ടോയില്‍ ആളൊഴിഞ്ഞ റബര്‍ തോട്ടത്തില്‍ ഉപേക്ഷിക്കുകയായിരുന്നുവെന്ന് മനസ്സിലാവുകയായിരുന്നു. പൊലിസ് സംഘവും ജനപ്രതിനിധികളും ഭാര്യയോടും മക്കളോടും വേലപ്പന്് അവിടെ താമസിക്കാനുള്ള സൗകര്യം ഒരുക്കി നല്കാന് നിര്‍ദേശിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."