വൈപ്പിന്‍ കോളേജിലെ അക്രമം: ഐ.ജി ഓഫീസിലേക്ക് സി.പി.ഐ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം
കൊച്ചി: വൈപ്പിന്‍ കോളേജിലെ സംഘര്‍ഷത്തില്‍ ഞാറയ്ക്കല്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടറെ സസ്പെന്‍ഡ് ചെയ്യണമെന്നാവശ്യപ്പെട്ട് സി.പി.ഐ ഐജി ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. ലാത്തിച്ചാര്‍ജില്‍ മൂവാറ്റുപുഴ എം.എല്‍.എ എല്‍ദോ എബ്രഹാം ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും പരുക്കേറ്റു. പുറത്തടിയേറ്റ എംഎല്‍എയെ ആശുപത്രിയിലേക്ക് മാറ്റി.
പ്രവര്‍ത്തകരെ പിരിച്ചുവിടാനാണ് പൊലിസ് ലാത്തിവീശിയത്. ജലപീരങ്കിയും പ്രയോഗിച്ചു.
വൈപ്പിന്‍ ഗവ. കോളേജില്‍ കഴിഞ്ഞയാഴ്ചയുണ്ടായ എസ്.എഫ്.ഐ-എ.ഐ.എസ്.എഫ് സംഘര്‍ഷത്തില്‍ രണ്ട് എ.ഐ.എസ.്എഫ് യൂനിറ്റ് ഭാരവാഹികള്‍ക്ക് മര്‍ദനമേറ്റിരുന്നു. എ.ഐ.എസ്.എഫ് യൂനിറ്റ് തുടങ്ങുന്നതുമായി ബന്ധപ്പെട്ടായിരുന്നു സംഘര്‍ഷം. പരുക്കേറ്റ എഐഎസ്എഫ് പ്രവര്‍ത്തകരെ സന്ദര്‍ശിക്കാനെത്തിയ സി.പി.ഐ ജില്ലാ സെക്രട്ടറി പി.രാജുവിനെ എസ്എഫ്ഐ - ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ആശുപത്രിയില്‍ തടയുകയും ചെയ്തിരുന്നു. ഇതോടെയാണ് സിപിഎം - സിപിഐ ബന്ധത്തില്‍ ഉലച്ചിലുണ്ടായത്.
വൈപ്പിന്‍ കോളേജിലെ സംഘര്‍ഷത്തില്‍ ഞാറയ്ക്കല്‍ സി.ഐ നടപടി സ്വീകരിച്ചില്ലെന്നും പക്ഷപാതപരമായി പെരുമാറിയെന്നും ആരോപിച്ചാണ് സി.പി.ഐ, ഐ.ജി ഓഫിസിലേക്ക് മാര്‍ച്ച് നടത്തിയത്. സി.പി.ഐ ജില്ലാ സെക്രട്ടറി ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കളും ഇരുന്നൂറോളം പ്രവര്‍ത്തകരും മാര്‍ച്ചില്‍ പങ്കെടുത്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."