ശബരിമല വിധി; സാമൂഹ്യാന്തരീക്ഷം വഷളാക്കുന്നതിന്റെ ഉത്തരവാദിത്വം സര്‍ക്കാരിന്: എം.പി
കൊല്ലം: ശബരിമലയില്‍ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് കേരളത്തിന്റെ സാമൂഹ്യാന്തരീക്ഷം വഷളാക്കുന്നതിന്റെ പൂര്‍ണ ഉത്തരവാദിത്വം മുഖ്യമന്ത്രിയ്ക്കും സംസ്ഥാന ഗവണ്‍മെന്റിനുമാണെന്ന് എന്‍.കെ പ്രേമചന്ദ്രന്‍ എം.പി പറഞ്ഞു.
സുപ്രീം കോടതിയില്‍ നിന്നും സംസ്ഥാന സര്‍ക്കാര്‍ ചോദിച്ചു വാങ്ങിയ വിധിയാണിത്. സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലമാണ് വിധിയിലേയ്ക്ക് നയിച്ചത്. വിശ്വാസവുമായി ബന്ധപ്പെട്ട ആചാര അനുഷ്ഠാനങ്ങള്‍ കാറ്റില്‍പ്പറത്തി രാഷ്ട്രീയ നയ സമീപനങ്ങളുടെ അടിസ്ഥാനത്തില്‍ ഇടതു സര്‍ക്കാര്‍ വിശ്വാസികള്‍ക്ക് വിരുദ്ധമായി സ്വീകരിച്ച നിലപാട് പുനപ്പരിശോധിക്കണം. രാഷ്ട്രീയ നിലപാടിന്റെ അടിസ്ഥാനത്തില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്ത സംസ്ഥാന സര്‍ക്കാര്‍ നടപടി നാട്ടില്‍ നിലനില്‍ക്കുന്ന ബഹുസ്വരതയുടെ നിരാകരണമാണ്.
ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനെ നിഷ്പ്രഭനാക്കി പുനപ്പരിശോധന ഹര്‍ജി പോലും വേണ്ടന്ന സമീപനം സ്വീകരിച്ച മുഖ്യമന്ത്രിയുടെ നിലപാടിന് ചരിത്രം മാപ്പു നല്‍കില്ലെന്നും എം.പി പറഞ്ഞു. ആര്‍.എസ്.എസ് നിലപാട് ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുക എന്ന ദീര്‍ഘകാല അജണ്ടയുടെ ഭാഗമാണ്.
വര്‍ഗീയ ധ്രുവീകരണത്തിലൂടെ രാഷ്ട്രീയ താല്പര്യം സംരക്ഷിക്കാനുളള ഹീന ശ്രമമാണ് സിപിഎമ്മും ആര്‍.എസ്.എസും ചെയ്യുന്നതെന്നും അദ്ദേഹം ആരോപിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."