HOME
DETAILS
MAL
വളപട്ടണം പുഴയിലെ മണല്കൊള്ളക്കെതിരേ പരാതി
backup
July 30 2016 | 23:07 PM
കണ്ണൂര്‍: വളപട്ടണം പുഴയില്‍ നിന്നു വ്യാപകമായി മണല്‍ കടത്തുന്നതിനെതിരേ അധികൃതര്‍ യാതൊരു നടപടിയുമെടുക്കുന്നില്ലെന്ന് ഡ്രഡ്ജിങ് നടത്തുന്ന സഹകരണ സംഘങ്ങളുടെ കോഓര്‍ഡിനേഷന്‍ സംസ്ഥാന കമ്മിറ്റി ജില്ലാ പൊലിസ് ചീഫിന് പരാതി നല്കി. വളപട്ടണം പാലത്തിനുണ്ടാകുന്ന വിധത്തില്പോലും പെര്‍മിറ്റോ പാസോ ഇല്ലാതെ മാഫിയാ സംഘം മണലൂറ്റുകയാണെന്നും പാര്‍ട്ടിയിലെയും പൊലിസിലെയും ഒരു വിഭാഗം ഇതിനായി കൂട്ടുനില്‍ക്കുന്നുവെന്നും ജനറല്‍സെക്രട്ടറി എം.വി കുഞ്ഞിരാമന് പരാതിയില്‍ ആരോപിച്ചു. ഡ്രഡ്ജിങ് സ്വകാര്യവല്‍ക്കരിക്കാനുള്ള ഗൂഢപദ്ധതി ഇതിന് പിന്നിലുണ്ടോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നവെന്നും കുറ്റവാളികളെ ശിക്ഷിക്കണമെന്നും ഭാരവാഹികള്‍ പരാതിയില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."