ട്രംപുമായുള്ള യോഗത്തില്‍ സംഭവിച്ചതെന്തന്ന് മോദി വ്യക്തമാക്കണം: രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായുള്ള യോഗത്തില്‍ സംഭവിച്ചതെന്താണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കണമെന്ന് രാഹുല്‍ ഗാന്ധി. കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയ്ക്കും പാകിസ്താനും ഇടയില്‍ മധ്യസ്ഥത വഹിക്കാന്‍ മോദി ആവശ്യപ്പെട്ടെന്ന ട്രംപിന്റെ അവകാശവാദത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
'കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയ്ക്കും പാകിസ്താനും ഇടയില്‍ മധ്യസ്ഥത വഹിക്കാന്‍ പ്രധാനമന്ത്രി തന്നോട് ആവശ്യപ്പെട്ടെന്നാണ് ട്രംപ് പറയുന്നത്. അത് ശരിയാണെങ്കില്‍ ഇന്ത്യയുടെ താല്പര്യങ്ങളേയും 1972ലെ ഷിംല കരാറിനേയും മോദി വഞ്ചിച്ചിരിക്കുകയാണ്. വിദേശകാര്യ മന്ത്രാലയത്തിന്റെ അത്ര ശക്തമല്ലാത്ത നിഷേധം കൊണ്ടൊന്നും കാര്യമില്ല. ട്രംപും മോദിയുമായുള്ള യോഗത്തില്‍ എന്താണ് സംഭവിച്ചതെന്ന് രാജ്യത്തോട് മോദി പറയണം'രാഹുല്‍ ട്വീറ്റു ചെയ്തു.
ഈ വിഷയത്തില്‍ രാജ്യസഭയില്‍ കോണ്‍ഗ്രസ് മോദിയുടെ വിശദീകരണം ആവശ്യപ്പെട്ടിരുന്നു. കശ്മീര്‍ ഉഭയകക്ഷി പ്രശ്നമാണെന്നതാണ് ഇന്ത്യയുടെ നിലപാടെന്നും അതിനാല്‍ മോദി ഇത്തരമൊരുആവശ്യം മുന്നോട്ടുവെച്ചിട്ടില്ലെന്നുമാണ് വിദേശകാര്യ മന്ത്രി എസ്.ജയശങ്കര്‍ വിശദീകരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."