HOME
DETAILS

മുസല്ലകളില്‍ കണ്ണുനീര്‍ നനവ് പരക്കട്ടെ

  
backup
May 28 2017 | 22:05 PM

%e0%b4%ae%e0%b5%81%e0%b4%b8%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%95%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b4%a3%e0%b5%8d%e0%b4%a3%e0%b5%81%e0%b4%a8%e0%b5%80%e0%b4%b0%e0%b5%8d%e2%80%8d

പ്രഭാത സമയത്തെ മനുഷ്യന്റെ പാപ പ്രവര്‍ത്തനങ്ങള്‍ക്ക് മോചനം നല്‍കാന്‍ പ്രദോഷ സമയത്തും പ്രദോഷ സമയത്തെ പാപങ്ങള്‍ പൊറുത്തു കൊടുക്കാന്‍ പ്രഭാത സമയത്തും കാരുണ്യവാനായ സൃഷ്ട്ടാവ് ഒരുങ്ങിയിറങ്ങുന്ന വിശുദ്ധ മാസമാണ് റമദാന്‍. പുതിയ കാലത്തെ ചിന്തകളും പ്രവര്‍ത്തനങ്ങളും മലീമസപ്പെടുത്തിയ ഹൃദയത്തിലും കര്‍മത്തിലും ആത്മീയതയുടെ നിറവ് നല്‍കി ശുദ്ധീകരണത്തിന് ഇടം നല്‍കുകയാണ് റമദാന്‍.

പാപപങ്കിലമായ പ്രവര്‍ത്തനങ്ങളില്‍ നിന്നും സ്ഫടിക സമാനമായ ഹൃദയത്തെ വിമുലീകരിച് ജീര്‍ണതകളെ തുടച്ചു നീക്കേണ്ട ശുദ്ധികലാശത്തിന്റെ കാലം. ഗതകാലങ്ങളിലെ പാപക്കറകളെ കഴുകിക്കളയാന്‍ ഇതിലേറെ സുവര്‍ണാവസരം ഇനിയില്ല. സൃഷ്ടികളോട് ഏറെ കാരുണ്യവാനായ അള്ളാഹു കാത്തിരിക്കുകയാണ്. പാപികളായ അടിമകളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം കൊടുക്കാന്‍. അതിനാല്‍, പാശ്ചാത്താപങ്ങള്‍ കൊണ്ട് നമ്മുടെ കണ്‍തടങ്ങള്‍ നിറയട്ടെ... കണ്ണുനീര്‍ തുള്ളികള്‍ കൊണ്ട് നമ്മുടെ മുസല്ലകള്‍ക്ക് നനവ് പരക്കട്ടെ...

'ഒരടിമ തന്റെ സ്രഷ്ട്ടാവിനെ ഓര്‍ത്ത് ഒരു തുള്ളി കണ്ണുനീര്‍ പൊഴിച്ചാല്‍ അവന് നരകം നിഷിദ്ധമാണെന്ന ഇസ്‌ലാമിക അധ്യാപനം ഇവിടെ ഏറെ പ്രസക്തമാവുകയാണ്. കാരുണ്യവും പാപമോചനവും നരക മോചനവും തുടങ്ങി ഒട്ടേറെ നന്മകള്‍ നിറഞ്ഞ് നില്‍ക്കുന്ന ഈ വസന്ത കാലത്തെ ഉപയോഗപെടുത്താന്‍ വിശ്വാസികളായ നാം ഇനിയും മടിച്ചു നില്‍ക്കരുത്. സ്രഷ്ടാവ് ചെയ്ത് തന്ന അനുഗ്രഹങ്ങള്‍ക്ക് നന്ദി ചെയ്യുകയും സഹജീവികളോട് ദയാവായ്പ് കാണിക്കുക എന്നത് റമദാനില്‍ പ്രത്യേകിച്ച് ഏറെ പുണ്യകരമാണ്. മത,ജാതി ചിന്തകള്‍ക്കതീതമായി സ്‌നേഹം പടര്‍ത്തുന്ന കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജം നല്‍കാന്‍ നാം രംഗത്തിറങ്ങുക.

'ഭൂമിയിലുള്ളവരോട് നിങ്ങള്‍ കരുണ കാണിക്കുക ആകാശത്തിലുള്ളവന്‍ നിങ്ങളോട് കരുണ കാണിക്കും'. അങ്ങനെ വ്യക്തിയുടെ സ്വകാര്യ തലങ്ങളെ ശുദ്ധീകരിക്കുന്നതന്നോടൊപ്പം ആ വ്യക്തി ഉള്‍കൊള്ളുന്ന ചുറ്റുപാടുകളുടെ സംസ്‌കരണത്തിനും ഉദാനത്തിനും ഉതകുന്ന രീതിയില്‍ പ്രവര്‍ത്തങ്ങള്‍ ചിട്ടപ്പെടുത്താന്‍ വിശ്വാസി ഏറെ ബാധ്യസ്ഥനാണ്.
സ്രഷ്ട്ടാവിനോട് നന്മ ചെയ്യുന്നവനെ സൃഷ്ടികളോടും നന്മയില്‍ വര്‍ത്തിക്കാന്‍ കഴിയൂ എന്ന തത്വത്തില്‍ നിന്ന് അതിര്‍ വരമ്പുകള്‍ ലംഘിക്കാതെ ആത്മീയതയെ ഊര്‍ജമാക്കി മാറ്റാന്‍ ഈ സമയം നാം ഉപയോഗപ്പെടുത്തുക.

എങ്കില്‍ കളങ്കവും കലര്‍പ്പുമില്ലാത്ത ജീവിതത്തെ മുന്നോട്ട് നയിക്കാന്‍ ഉതകുന്ന ഇന്ധനമായിത്തീരും ഈ ആത്മീയത. അതിലുപരി ഈ മാസത്തിലൂടെ നാം ആര്‍ജിച്ചെടുക്കുന്ന ആത്മീയ ശക്തിയും ഭക്തിയും നുകരാനും പകരാനും കഴിഞ്ഞാല്‍ നാം ഏറെ ധന്യരാകും. അള്ളാഹു നമ്മുടെ കര്‍മങ്ങളെല്ലാം സ്വീകരിക്കുമാറാകട്ടെ...ആമീന്‍

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  4 hours ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  5 hours ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  5 hours ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  5 hours ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  6 hours ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  6 hours ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  6 hours ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  6 hours ago
No Image

മാടായി കോളജ് വിവാദം: പരസ്യമായി തമ്മിതല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala
  •  6 hours ago
No Image

റോഡ് മുറിച്ചുകടക്കവെ കെഎസ്ആര്‍ടിസി ബസിടിച്ച് ഭിന്നശേഷിക്കാരിയായ യുവതി മരിച്ചു; ഡ്രൈവര്‍ക്കെതിരെ കേസ്

Kerala
  •  7 hours ago