HOME
DETAILS
MAL
മണ്ഡലകാലത്ത് ശബരിമലയില്‍ 500 വനിതാ പൊലിസുകാരെ നിയോഗിക്കുമെന്ന് ഡിജിപി
backup
October 05 2018 | 06:10 AM
കൊച്ചി: മണ്ഡലകാലത്ത് ശബരിമലയില്‍ 500 വനിതാ പൊലിസുകാരെ വിന്യസിക്കുമെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ. സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രിം കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് തീരുമാനം.
ഒക്ടോബറില്‍ തന്നെ പൊലിസിനെ നിയമിക്കും. ജോലിയും വിശ്വാസവും രണ്ടാണെന്നും തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറക്കുമ്പോള്‍ സന്നിധാനത്ത് വനിതാ പൊലിസ് ഉണ്ടാകുമെന്നും ബെഹ്റ പറഞ്ഞു. പൊലിസ് സേനയില്‍ സ്ത്രീപുരുഷ വ്യത്യാസമില്ലെന്നും ഡി.ജി.പി പറഞ്ഞു.
സുരക്ഷാ ആവശ്യങ്ങള്‍ക്കായി വനിതാ പൊലിസുകാര്‍ക്ക് പ്രത്യേക പരിശീലനം നല്‍കുമെന്നും ഡി.ജി.പി കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."