HOME
DETAILS
MAL
ദേശീയ പൗരത്വ രജിസ്റ്റര്‍ പ്രസിദ്ധീകരണം നീട്ടിനല്‍കി
backup
July 23 2019 | 10:07 AM
ഡല്‍ഹി: അസമില്‍ ദേശീയ പൗരത്വ രജിസ്റ്റര്‍ പ്രസിദ്ധീകരണം ഒരുമാസത്തേക്ക് നീട്ടി. നിലവില്‍ ജൂലൈ 31 വരെയായിരുന്നു സമയം നല്‍കിയിരുന്നത്. നീട്ടിയതു പ്രകാരം ഓഗസ്റ്റ് 31ന് അന്തിമ പട്ടിക പ്രസിദ്ധീകരിക്കും.
നേരത്തെ ദേശീയ പൗരത്വ രജിസ്റ്റര്‍ പ്രസിദ്ധീകരണം നീട്ടണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടിരുന്നു. അസമിലെ ദേശീയ പൗരത്വ രജിസ്റ്റര്‍ പട്ടികയില്‍ അനര്‍ഹരായ നിരവധിപേര്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
അതിനാല്‍ പൗരത്വ രജിസ്റ്റര്‍ അന്തിമ പട്ടിക ജൂലായ് 31ന് പുറത്തിറക്കാനാകില്ലെന്നും സമയപരിധി നീട്ടണമെന്നുമായിരുന്നു കേന്ദ്രം സുപ്രിം കോടിതിയോട് ആവശ്യപ്പെട്ടിരുന്നത്. ഇതുസംബന്ധിച്ച ഉത്തരവിലാണ് സുപ്രിംകോടതി ഒരുമാസത്തേക്ക് കൂടി നീട്ടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."