ഇ കേരളം പദ്ധതിയുമായി സര്‍ക്കാര്‍; ലക്ഷ്യം സമ്പൂര്‍ണ ഇ സാക്ഷരത
തിരുവനന്തപുരം: സാധാരണ ജനങ്ങളില്‍ ഇന്റര്‍നെറ്റ് അവബോധം വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ ഇ കേരളം പദ്ധതി ആവിഷ്‌കരിച്ചു. വ്യവസായ വകുപ്പിനു കീഴിലുള്ള കേരള സ്റ്റേറ്റ് റൂട്രോണിക്‌സ് ആണ് പദ്ധതി നടപ്പാക്കുക. ബൃഹത്തായ ഇന്റര്‍നെറ്റ് അധിഷ്ഠിത കംപ്യൂട്ടര്‍ സാക്ഷരതാ പദ്ധതി ഒരു കോടി ജനങ്ങള്‍ക്കു പ്രയോജനകരമാകും.
ഓണ്‍ലൈന്‍ ബാങ്കിങ്, ഓണ്‍ലൈന്‍ മാര്‍ക്കറ്റിങ്, സൈബര്‍ സെക്യൂരിറ്റി, ഓണ്‍ലൈന്‍ വിദ്യാഭ്യാസം തുടങ്ങിയ വിഷയങ്ങളില്‍ നല്‍കുന്ന ക്ലാസ് സുരക്ഷിതമായ ഇന്റര്‍നെറ്റ് ഉപയോഗത്തിന് ജനങ്ങളെ പ്രാപ്തരാക്കും. സ്‌കൂള്‍ തലം മുതലുള്ളവരെയാണ് പദ്ധതിയുടെ ഭാഗമാക്കുന്നത്. റൂട്രോണിക്‌സിന്റെ നെറ്റ്‌വര്‍ക്കിലുള്ള അധ്യാപകരുടെ സേവനവും ഇതിനായി ലഭ്യമാക്കും. ഓണ്‍ലൈന്‍ ക്ലാസുകള്‍ക്കു പുറമെ ആവശ്യാനുസരണം കോണ്ടാക്ട് ക്ലാസുകളും നല്‍കാന്‍ സാധിക്കും.
രണ്ടാം നൂറുദിന പരിപാടികളുടെ ഭാഗമായി ആരംഭിക്കുന്ന പദ്ധതി നിയോജക മണ്ഡലാടിസ്ഥാനത്തിലാണ് നടപ്പാക്കുന്നത്. ആദ്യഘട്ടമെന്ന നിലയില്‍ മട്ടന്നൂര്‍ മണ്ഡലത്തില്‍ ഇ കേരളം പദ്ധതി നടപ്പാക്കും. ഒരു മുനിസിപ്പാലിറ്റിയും എട്ടു പഞ്ചായത്തുകളുമുള്‍പ്പെടുന്ന മണ്ഡലത്തില്‍ ജനസംഖ്യ രണ്ടര ലക്ഷത്തോളമാണ്. ഇതില്‍ 70,000ത്തോളം പേര്‍ക്ക് അടിസ്ഥാന ഇന്റര്‍നെറ്റ് വിദ്യാഭ്യാസം ആവശ്യമെന്നാണ് കണക്കാക്കുന്നത്.
30 മുതല്‍ 50 ദിവസത്തിനകം ക്ലാസുകള്‍ പൂര്‍ത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. തുടര്‍ന്ന് മറ്റു മണ്ഡലങ്ങളിലുംകേരളം പദ്ധതി നടപ്പാക്കുന്നതോടെ സംസ്ഥാനത്ത് സമ്പൂര്‍ണ ഇ സാക്ഷരത കൈവരിക്കാനാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."