ഒമാനില്‍ കൊവിഡ് വാക്‌സിനേഷന് തുടക്കമായി
മസ്‌കത്ത് :ഒമാനില്‍ കൊവിഡ് വാക്‌സിനേഷന്‍ കാമ്പയിന്‍ ഇന്ന് ഞായറാഴ്ച്ച മുതല്‍ തുടക്കമായി.രാവിലെ മന്ത്രി ഡോക്ടര്‍ അഹമ്മദ് അല്‍ സഈദി ആദ്യ ഡോസ് സ്വീകരിച്ച് വാക്‌സിനേഷന്‍ ക്യാമ്പയിന്‍ ഉദ്ഘാടനം ചെയ്തു.
രാജ്യവ്യാപകമായ പ്രതിരോധ കുത്തിവയ്പ്പ് ക്യാമ്പയിനിന്റെ ആദ്യ ഘട്ടം, ആരോഗ്യ പ്രവര്‍ത്തകര്‍, മുന്‍നിര തൊഴിലാളികള്‍, പ്രായമായവര്‍, വിട്ടുമാറാത്ത രോഗങ്ങളുള്ള രോഗികള്‍ എന്നിവരുള്‍പ്പെടെ വൈറസ് പിടിപെടാന്‍ കൂടുതല്‍ സാധ്യതയുള്ളവരെയാണ് ലക്ഷ്യമിടുന്നത്. ഇതിനായി തെരെഞ്ഞെടുത്തവരെ ആരോഗ്യവകുപ്പ് നേരിട്ട് ബന്ധപ്പെടും.
ഫൈസര്‍ ബയോടെക് കൊവിഡ് വാക്‌സിന്‍ മസ്‌കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കഴിഞ്ഞ വ്യാഴാഴ്ച തന്നെ എത്തിയിരുന്നു.നഴ്‌സുമാര്‍ക്ക് കഴിഞ്ഞ ദിവസങ്ങളിലായി വാക്‌സിനേഷന്‍ പരിശീലനം നല്‍കിയിരുന്നു.15,600 ഡോസ് വാക്‌സിന്‍ ആണ് ആദ്യഘട്ടത്തില്‍ എത്തിയിട്ടുള്ളത്.രണ്ടാം ഘട്ടത്തില്‍ 28000 ഡോസ് ജനുവരി ആദ്യവാരം എത്തും.
21 ദിവസത്തിനുള്ളില്‍ രണ്ട് ഡോസുകളായി വാക്‌സിന്‍ നല്‍കും.നിലവില്‍ അറുപത് ശതമാനം വരുന്ന ജനങ്ങളെ പ്രതിരോധ കുത്തിവയ്പ്പ് ക്യാമ്പെയ്ന്‍ ലക്ഷ്യമിടുന്നതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."