കൊച്ചുകുട്ടിയെ കെട്ടിയിട്ട് ജയ് ശ്രീറാം വിളിക്കണമെന്ന്: എന്തിനാണ് താങ്കള്‍ മന്ത്രിപദത്തിലിരിക്കുന്നതെന്ന് സ്മൃതി ഇറാനിയോട് മഹാളാ കോണ്‍ഗ്രസ്
ഡല്‍ഹി: കൊച്ചുകുട്ടിയെ കസേരയില്‍ കെട്ടിയിട്ട് ജയ് ശ്രീറാം വിളിപ്പിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രി സ്മൃതി ഇറാനിയെ വിമര്‍ശിച്ച് മഹിളാ കോണ്‍ഗ്രസ് കര്‍ണാടക ഘടകം. ''ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുമ്പോള്‍ എന്തിനാണ് താങ്കള്‍ മന്ത്രിയായി ഇരിക്കുന്നതെന്നാണ്'' മന്ത്രിയെ ടാഗ് ചെയ്ത ട്വീറ്റില്‍ പറയുന്നത്.
ഏകദേശം ഒരു മിനുട്ടോളം ദൈര്‍ഘ്യമുള്ള വിഡിയോ ആണ് വ്യാപമായി പ്രചരിക്കുന്നത്. ഒരു വയസു തോന്നിക്കുന്ന കൊച്ചുകുഞ്ഞിനെ കസേരയില്‍ കെട്ടിയിട്ട് ജയ് ശ്രീറാം വിളിക്കാന്‍ നിര്‍ഹബന്ധിക്കുന്നതിന്റെ ദൃശ്യം വിഡിയോയില്‍ വ്യക്തമാണ്. കരയുന്ന കുട്ടിയെ തല്ലുന്നതും തുടര്‍ന്നും കുഞ്ഞ് കരയുന്നതും ദൃശ്യത്തിലുണ്ട്. അതേസമയം അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകന്‍ സി.ജെ വെര്‍ലിമാനും മറ്റിതര പ്രമുഖരും വിഡിയെ ട്വീറ്റ് ചെയ്തതോടെ സമൂഹമാധ്യമങ്ങള്‍ വൈറലായി. മുസ്ലിം കുട്ടിയെയാണ് ജയ്ശ്രീറാം വിളിപ്പിക്കുന്നതെന്ന് അമേരിക്കയില്‍ നിന്നുള്ള മറ്റൊരു മാധ്യമപ്രവര്‍ത്തകന്‍ സയ്ഖാന്‍ ആരോപിച്ചു.
എന്നാല്‍ വിഡിയോയുടെ ഉറവിടം ഇതുവരെ ലഭ്യമായിട്ടില്ല. ഹിന്ദി ഭാഷയിലാണ് സംസാരിക്കുന്നു എന്നതിനാല്‍ ഇന്ത്യയില്‍ നിന്നുള്ള സംഭവമാണെന്നും നിലവില്‍ ഇന്ത്യയില്‍ ഇത്തരം ആക്രമണങ്ങള്‍ നടക്കുന്നുണ്ടെന്നും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. അതേസമയം വിഡിയോ വ്യാജമാണെന്ന വാദവുമായി ചിലര്‍ രംഗത്തെത്തിയിട്ടുണ്ട്.
വിഷയത്തെ കുറിച്ച് അന്വേഷിക്കാന്‍ ദേശീയ ബാലാവകാശ കമ്മിഷന്‍ ഡല്‍ഹി പൊലിസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് കൃത്യമായ അന്വേഷണം നടത്തി ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കമ്മിഷന്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."