പുല്‍പ്പള്ളിയില്‍ മോഷണ പരമ്പര;നടപടിയില്ലാത്തത് മോഷ്ടാക്കള്‍ക്ക് ഗുണകരമാകുന്നു
പുല്‍പ്പള്ളി: ചെറിയൊരിടവേളക്ക് ശേഷം പുല്‍പ്പള്ളി മേഖലയില്‍ മോഷ്ടാക്കളുടെ വിലസല്‍. ഇത്തവണ ആരാധനാലയങ്ങളും ഒറ്റപ്പെട്ട വീടുകളുമാണ് മോഷ്ടാക്കള്‍ ലക്ഷ്യമിട്ടത്.
പുല്‍പ്പള്ളി ടൗണിലെ സീതാദേവീ ക്ഷേത്രത്തിലെ ഭണ്ഡാരം, മാരപ്പന്‍മൂല പയസ്‌നഗര്‍ പള്ളിയുടെ ഭണ്ഡാരം, മരകാവ് പള്ളിയുടെ കീഴിലുള്ള വേലിയമ്പത്തെ കുരിശുപള്ളിയുടെ ഭണ്ഡാരം എന്നിവയാണ് മോഷാടാക്കള്‍ തകര്‍ത്ത് പണം കവര്‍ന്നത്. ജനലുകള്‍ തുറന്നിട്ടിരുന്ന വീടുകളിലും മോഷണം നടന്നു. മാരപ്പന്‍മൂല വള്ളോംകുന്നേല്‍ ജോയിയുടെ വീട്ടില്‍ നിന്നും ഒരു മൊബൈല്‍ഫോണും ജീന്‍സും മോഷ്ടാക്കള്‍ കൊണ്ടുപോയി. വേലിയമ്പത്ത് കുത്തുമറ്റത്തില്‍ ജോസഫിന്റെ വീട്ടില്‍ തുറന്നിട്ടിരുന്ന ജനലിലൂടെ കയ്യിട്ട് മോഷണത്തിന് ശ്രമമുണ്ടായി.
എന്നാല്‍ വീട്ടുകാര്‍ ഉണര്‍ന്നതിനെ തുടര്‍ന്ന് മോഷ്ടാക്കള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. മോഷ്ടാവിന്റേതെന്ന് കരുതപ്പെടുന്ന ഒരു ചെരുപ്പ് ഇവരുടെ വീട്ട് മുറ്റത്തു നിന്ന് ലഭിച്ചു.
മോഷണം നടന്നതിന് പിറ്റേന്ന് നഷ്ടപ്പെട്ട ഫോണിലേക്ക് വിളിച്ചപ്പോള്‍ ആരോ ഫോണ്‍ എടുക്കുകയും ഉടന്‍ തന്നെ ഫോണ്‍ പുല്‍പ്പള്ളിയിലെ ഒരു കടയില്‍ കൊടുത്തേക്കാമെന്ന് മറുപടി നല്‍കുകയും ചെയ്തു. പിന്നീട് ഫോണ്‍ സ്വിച്ച് ഓഫാകുകയായിരുന്നു. പൊലിസില്‍ പരാതി കൊടുത്തിട്ടും കാര്യമായ നടപടിയുണ്ടാകാത്തതിനാല്‍ പലരും പരാതി നല്‍കുന്നുമില്ല. പ്രദേശത്തെക്കുറിച്ച് വ്യക്തമായ വിവരമുള്ളവരാണ് മോഷണ സംഘത്തിലുള്ളതെന്നാണ് കരുതുന്നത്. കാരണം മോഷണം നടന്ന റൂട്ടില്‍ റോഡരികിലുണ്ടായിരുന്ന മരകാവ് പള്ളിയുടെ ഭണ്ഡാരം തുറക്കാന്‍ ശ്രമമുണ്ടായില്ല.
ഈ പ്രദേശം സി.സി.ടി.വി.കാമറയുടെ നിരീക്ഷണത്തിലാണ്. ഇക്കാര്യം അറിയുന്നതാകാം മോഷ്ടാക്കള്‍ ഇവിടം ഒഴിവാക്കിയത്. പുല്‍പ്പള്ളിയില്‍ പൊലിസ് സംവിധാനം കാര്യക്ഷമമല്ലെന്ന് പൊതുവെ ആക്ഷേപമുണ്ട്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."