കന്നുകാലി അറവു നിരോധനം; ബീഫ് ഫെസ്റ്റ് നടത്തി
കല്‍പ്പറ്റ: കന്നുകാലികളുടെ അറവിനും വ്യാപാരത്തിനും നിരോധനം ഏര്‍പ്പെടുത്തിയ കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് ഭക്ഷണ സ്വാതന്ത്യത്തിനായി എസ്.എഫ്.ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിവിധ കേന്ദ്രങ്ങളില്‍ ബീഫ്ഫെസ്റ്റ് നടത്തി.
കല്‍പ്പറ്റയില്‍ സി.കെ ശശീന്ദ്രന് എം.എല്‍.എ ബീഫ് ഫെസ്റ്റ് ജില്ലാതലത്തില്‍ ഉദ്ഘാടനം ചെയ്തു. അജ്നാസ് അഹമ്മദ് അധ്യക്ഷനായി. ജില്ലാ സെക്രട്ടറി ജോബിസണ്‍ ജയിംസ്, വി ഹാരിസ്, കെ സുഗതന്, സി.കെ ശിവരാമന്, അര്ജുന് ഗോപാല്‍ സംസാരിച്ചു. മീനങ്ങാടിയില്‍ എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗം എം.എസ് ഫെബിന് ഉദ്ഘാടനം ചെയ്തു. ഋതു ഷോബ് അധ്യക്ഷനായി. കെ.ജെ ഹരികൃഷ്ണന് സംസാരിച്ചു. പുല്‍പ്പള്ളിയില്‍ പി.എസ് രാമചന്ദ്രന് ഉദ്ഘാടനം ചെയ്തു. ജിബിന്‍ അധ്യക്ഷനായി. ജില്‍ജോ രാജു, ജിഷ്ണു സംസാരിച്ചു. വെറ്ററിനറി കലോത്സവനഗരിയില്‍ നടന്ന ബീഫ് ഫെസ്റ്റ് ജോബിസണ്‍ ജെയിംസ് ഉദ്ഘാടനം ചെയ്തു.
.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."