പുതുപ്പള്ളിത്തെരുവ് സാധു സംരക്ഷണസമിതി നടത്തിയ സമൂഹ വിവാഹം: 16 പേര്‍ വിവാഹിതരായി
പാലക്കാട് : പുതുപ്പള്ളിത്തെരുവ് ഷാഫി ജമാഅത്ത് കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള സാധു സംരക്ഷണ സമിതി നടത്തിയ സമൂഹ വിവാഹത്തില്‍ 16 പേര്‍ വിവാഹിതരായി. പണവും ആര്‍ഭാടവും നോക്കാതെ നിര്‍ധനരായ പെണ്‍കുട്ടികളെ വിവാഹം ചെയ്യാന്‍ സന്മനസ് കാണിച്ച വരന്മാരെയാണ് ആദരിക്കേണ്ടത് എന്ന്് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍. ഇത് പുതിയ തലമുറ മാതൃകയാക്കേണ്ട കാര്യമാണ്. സമൂഹ വിവാഹത്തിന് കാര്‍മികത്വം വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഈ കാലഘട്ടത്തില്‍ അനിവാര്യമായ ഘടകമാണ് സമൂഹ വിവാഹം. അതിനു നേതൃത്വം നല്‍കിയ ഷാഫി ജമാഅത്ത് കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള സാധു സംരക്ഷണ സമിതിയെ തങ്ങള്‍ അഭിനന്ദിച്ചു. അയല്‍വാസി വിശന്നിരിക്കുമ്പോള്‍ അവനും കൂടി ഭക്ഷണം നല്‍കണമെന്നതു പോലെ ഇല്ലാത്തവനെ സഹായിക്കുന്നതാണ് ഏറെ പുണ്യം എന്ന നബി വചനം സ്മരിച്ചു കൊണ്ടാണ് വിവാഹ സന്ദേശമായി തങ്ങള്‍ നല്‍കിയത്. ഇതര മതസ്ഥരായ മൂന്ന് വധു വരന്മാരെക്കുടി ഉള്‍പ്പെടുത്തി നടത്തിയ ഈ സമൂഹ വിവാഹം മഹത്വം നല്‍കുന്നതാണെന്നും മുനവ്വറലി തങ്ങള്‍ പറഞ്ഞു. വിവാഹ ചടങ്ങുകള്‍ക്ക് മുനവ്വറലി തങ്ങള്‍ കാര്‍മികത്വം വഹിച്ചു.
പുതുപ്പള്ളിത്തെരുവ് ഷാഫി ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ് ടി.എ. അബ്ദുല്‍ അസീസ് ചടങ്ങിന് അധ്യക്ഷനായി. ഷാഫി പറമ്പില്‍ എം.എല്‍.എ, മുസ്്‌ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.എ.എം.എ കരീം, ജില്ലാ ജന. സെക്രട്ടറി മരയ്ക്കാര്‍ മാരായമംഗലം, സെക്രട്ടറിമാരായ മുഹമ്മദലി മറ്റാംതടം, റഷീദ് ആലായന്‍, ഡി.സി.സി. പ്രസിഡന്റ് വി.കെ. ശ്രീകണ്ഠന്‍, വനിതാ ലീഗ്്് ജില്ലാ സെക്രട്ടറി ഷംല, പുതുപ്പള്ളിത്തെരുവ് ഷാഫി ജമാഅത്ത് കമ്മിറ്റി സെക്രട്ടറി പി.എം. അബ്ദുല്‍ കലാം ആസാദ്, സ്വാഗതസംഘം കണ്‍വീനര്‍ എ. മുഹമ്മദ് റാഫി, അലിയാര്‍ ഹാജി, മുന്‍ എം.പി. വി.എസ്. വിജയരാഘവന്‍, മുന്‍ എം.എല്‍.എ സി. ദിവാകരന്‍, നഗരസഭാ ചെയര്‍പേഴ്‌സണ്‍ പ്രമീളാ ശശിധരന്‍, കോണ്‍ഗ്രസ് നേതാക്കളായ പി.വി. രാജേഷ്, കെ. ഭവദാസ്, ആസാദ് വൈദ്യര്‍, എം.എസ് നാസര്‍, ഐ. മുജീബ്, അബ്ദുഫഹ്മാന്‍, മുഹമ്മദ് ഇഖ്ബാല്‍, സി. മുഹമ്മദ് ഹനീഫ, കാജാ നജ്മുദ്ദീന്‍, എം.ഇ. അബ്ബാസ്, എം.വൈ. മുഹമ്മദ് ബഷീര്‍, കെ.എ. നൗഷാദ്, എ. റഹീം, അബ്ദുല്‍ ഹക്കീം, എം. കാജാഹുസൈന്‍, കെ.ബി.എ. സമദ്, നഗരസഭാ കൗണ്‍സിലര്‍മാരായ നടേശന്‍, ഷാജിത ഫാഹിം, മണികണ്ഠന്‍, ചെമ്പകം തുടങ്ങിയവര്‍ പ്രസംഗിച്ചു.
അടുത്ത വര്‍ഷം റമസാനിനു ശേഷം 41 പേരുടെ സമൂഹ വിവാഹം സംഘടിപ്പിക്കുമെന്ന് ഷാഫി പുതുപ്പള്ളിത്തെരുവ് ജമാഅത്ത് കമ്മിറ്റി പ്രസിഡന്റായ ടി.എ. അബ്ദുല്‍ അസീസ് വേദിയില്‍ പ്രഖ്യാപനം നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."