വയനാട്ടില്‍ ദമ്പതികള്‍ ആക്രമിക്കപ്പെട്ട സംഭവം: കര്‍ശന നടപടിയെന്ന് മന്ത്രി കെ.കെ ശൈലജ
തിരുവനന്തപുരം; വയനാട്ടില്‍ ദമ്പതികള്‍ ക്രൂരമര്‍ദനത്തിന് ഇരയായ സംഭവത്തില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. സംഭവം അത്യന്തം വേദനാജനകമാണെന്നും ആക്രമണത്തില്‍ പരുക്കേറ്റ ദമ്പതികള്‍ക്ക് വനിതാ ശിശുവികസന വകുപ്പിന്റെ എല്ലാ പിന്തുണയും അറിയിക്കുന്നുവെന്നും ശൈലജ മന്ത്രി ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി. മന്ത്രിയുടെ ഫേസ്ബുക്കിന്റെ പൂര്‍ണരൂപം.........
വയനാട്ടില്‍ ദമ്പതികള്‍ ക്രൂര മര്‍ദനത്തിനിടയായ സംഭവത്തില്‍ കര്‍ശന നടപടി സ്വീകരിക്കും. ഈ സംഭവം അത്യന്തം വേദനാജനകമാണ്. ഇതുപോലുള്ള ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്കെതിരെ സമൂഹ മനസാക്ഷി ഉണരേണ്ടതാണ്. ഉത്തരേന്ത്യയില്‍ കാണുന്നതു പോലെയുള്ള ആള്‍ക്കൂട്ട ആക്രമണം സ്ത്രീകള്‍ക്ക് നേരെ നടക്കുന്നത് സാംസ്‌കാരിക വിദ്യാഭ്യാസ രംഗത്ത് ഇത്രയേറെ പുരോഗതി നേടിയ കേരളത്തിന് ഒട്ടും ഭൂഷണമല്ല. ഇത്തരം സംഭവങ്ങള്‍ ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ല. വനിതാ കമ്മീഷന്‍ കേസ് എടുത്തിട്ടുണ്ട്. ഈ ദമ്പതികള്‍ക്ക് വനിത ശിശുവികസന വകുപ്പിന്റെ എല്ലാ പിന്തുണയുമറിയിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."