മഴ ശക്തി പ്രാപിക്കുന്നു; പാലക്കാടന്‍ കര്‍ഷകര്‍ ആശങ്കയില്‍
പാലക്കാട്: തുടര്‍ച്ചയായി പെയ്യുന്ന ശക്തമായ മഴ പാലക്കാടന്‍ കര്‍ഷകര്‍ക്ക് തിരിച്ചടിയാകുന്നു.ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പ്രളയത്തെ നേരിട്ട ജില്ല അതില്‍ നിന്ന് മുക്തമാകുമ്പോഴേക്കും മറ്റൊരു ആഘതം കൂടി കാര്‍ഷികമേഖലക്ക് നേരിടേണ്ടിവന്നിരിക്കുന്നു.പ്രളയ ഭീതി വിട്ടൊഴിയും മുന്‍പാണ് ആഘാതമായി തീവ്രമഴയുടെ രൂപത്തില്‍ കര്‍ഷകരെ തേടിയെത്തിയിരിക്കുന്നത്.
അറബികടലില്‍ രൂപം കൊള്ളുന്ന ന്യൂനമര്‍ദം വ്യാപക മഴയായാണ് ജില്ലയെ ബാധിച്ചിരിക്കുന്നത്.വരും ദിവസങ്ങളില്‍ മഴ കനക്കുമെന്നാണ് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്.ഇതുമൂലം ദുരിതത്തിലായിരിക്കുന്നത് ജില്ലയിലെ നെല്‍ കര്‍ഷകരാണ്.തുടര്‍ച്ചയായി പെയ്യുന്ന മഴ നെല്‍കതിരുകള്‍ കൊഴിഞ്ഞ് പോകാനും ഇടയാക്കുന്നു.കൂടാതെ നെല്‍ പാടങ്ങളില്‍ വെള്ളം കെട്ടികിടക്കാനും തണ്ട് ചീയാനും ഇത് കാരണമാകും.ഇതിനു പുറമേ ഇന്നലെ മലമ്പുഴ ഡാം തുറന്നതും കര്‍ഷകര്‍ക്ക് വിനയായി.ഡാമിലെ നാലു ഷട്ടറുകളും 30 സെന്റി മീറ്റര്‍ വീതം ആണ് വെള്ളം തുറന്നു വിട്ടത്.മഴക്കു ശേഷം ജില്ലയിലെ ഡാമുകള്‍ എല്ലാം തന്നെ നീരൊഴുക്ക് വര്‍ദ്ധിച്ച് നിറഞ്ഞ സ്ഥിതിയാണ് നിലവില്‍.വീണ്ടും ഡാമുകള്‍ തുറക്കുന്നതോടെ ജില്ലയിലെ ജനങ്ങളും പരിഭ്രന്തിയിലാണ്.
മഴ തുടരുന്ന സാഹചര്യത്തില്‍ നെല്ല് സൂക്ഷിക്കാന്‍ സാധിക്കാതെ കര്‍ഷകര്‍ വലയുകയാണ്.സപ്ലൈക്കോ നെല്ല് സംഭരിക്കാത്തതും നെല്‍ കര്‍ഷകരെ അങ്കലാപ്പിലാക്കുന്നു.നെല്ല് സംഭരണം അവതാളത്തിലായതോടെ കനത്ത പ്രത്യാഘാതങ്ങളാണ് കര്‍ഷകര്‍ക്ക് നേരിടേണ്ടിവരിക.
പ്രധാന നെല്ലുല്‍പാദന കേന്ദ്രമായ ജില്ലയുടെ കിഴക്കന്‍ മേഖലയെ ആണ് കൂടുതലും മഴ ബാധിച്ചത്.ആലത്തൂര്‍,ചിറ്റൂര്‍,കുഴല്‍മന്ദം,നെന്‍മാറ എന്നിവിടങ്ങളില്‍ മഴ പ്രതികൂലമായി ബാധിച്ചു.
മറ്റുള്ള കര്‍ഷകരെയും കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത മഴ സാരമായി ബാധിച്ചിട്ടുണ്ട്.കൃഷി വകുപ്പിന്റെ കണക്കനുസരിച്ച് ജില്ലയില്‍ 546 ഹെക്ടര്‍ വാഴകൃഷിയും 535 ഹെക്ടര്‍ പച്ചക്കറിക്കൃഷിയും നശിച്ചതായാണ് വിവരം.കൊഴിഞ്ഞു പോയും കനത്തമഴയില്‍ അഴുകിയും നെല്ല് നശിക്കുബോള്‍ കൃഷി ഉപജീവനമാക്കിയ ജില്ലയിലെ കര്‍ഷകര്‍ പ്രതിസന്ധിയിലാവുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."