കുമാരസ്വാമി സര്‍ക്കാര്‍ വീണു
ബംഗളൂരു: ദിവസങ്ങള്‍ നീണ്ടുനിന്ന അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ കര്‍ണാടക നാടകത്തിന് അന്ത്യമായി. അല്‍പസമയം മുന്‍പ് നടന്ന വിശ്വാസ വോട്ടെടുപ്പില്‍ കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യസര്‍ക്കാര്‍ പരാജയപ്പെട്ടു. 99 നെതിരേ 105 വോട്ടുകള്‍ക്കാണ് പരാജയപ്പെട്ടത്. 99 കോണ്‍ഗ്രസ്-ജെ.ഡി.എസ് എംഎല്‍എമാര്‍ സഭയിലെത്തിയപ്പോള്‍ ബി.ജെ.പിയുടെ 105 പേരാണ് വിശ്വാസ വോട്ടെടുപ്പിനെ എതിര്‍ത്ത് വോട്ട് ചെയ്തത്.
നേരത്തെ വിശ്വാസ പ്രമേയ ചര്‍ച്ചയ്ക്കിടെ തന്നെ കുമാര സ്വാമി രാജിക്ക് സന്നദ്ധത അറിയിച്ചിരുന്നു. വിമതര്‍ക്കു വേണ്ടി താന്‍ മാപ്പുചോദിക്കുന്നുവെന്നും തനിക്ക് മനം മടുത്തുവെന്നും സഭയില്‍ മുഖ്യമന്ത്രി എച്ച്.ഡി കുമാര സ്വാമി പറഞ്ഞു. സംസ്ഥാനത്തെ തന്നെയാണ് വിമത എം.എല്‍.എമാര്‍ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. ഇതില്‍ ഞാന്‍ വ്യക്തിപരമായി മാപ്പു ചോദിക്കുന്നു. മുഖ്യമന്ത്രി പദവി രാജിവയ്ക്കാന്‍ തയാറാണെന്നുമായിരുന്നു കുമാരസ്വാമി നേരത്തെ പറഞ്ഞിരുന്നത്.
അതേസമയം വിശ്വാസ വോട്ടെടുപ്പില്‍ തോറ്റാലും കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യം തുടരുമെന്ന് കര്‍ണാടകയുടെ നിരീക്ഷണ ചുമതലയുള്ള കെ.സി വേണുഗോപാല്‍ പറഞ്ഞു.
കുമാരസ്വാമി ഗവര്‍ണറെ വസതിയില്‍ സന്ദര്‍ശിച്ച് രാജിക്കത്ത് കൈമാറി. ബി.എസ് യെഡ്യൂരിയപ്പയെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി ബി.ജെ.പി തെരഞ്ഞെടുത്തു. ഗവര്‍ണറെ കണ്ട് ഭരണത്തിന് അവകാശമുന്നയിക്കാനാണ് ബി.ജെ.പി തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."