അറബിക് ഡിപ്പാര്‍ട്ട്‌മെന്റ് സുവര്‍ണ ജൂബിലി 26ന് ഉദ്ഘാടനം ചെയ്യും
പട്ടാമ്പി : ഗവ.സംസ്‌കൃത കോളജിലെ അറബിക് ഡിപ്പാര്‍ട്ട്‌മെന്റിന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം 26ന് വെള്ളിയാഴ്ച രാവിലെ 10 മണിക്ക് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ.ടി ജലീല്‍ നിര്‍വഹിക്കും. കഴിഞ്ഞ ഓഗസ്റ്റില്‍ നടക്കാനിരുന്ന പരിപാടി പ്രളയ ദുരന്തത്തെ തുടര്‍ന്ന് മാറ്റി വെച്ചതായിരുന്നു.
1968- 69 വര്‍ഷത്തിലാണ പട്ടാമ്പി കോളജില്‍ അറബിക് ഉപഭാഷയായി പഠന വകുപ്പ് തുടങ്ങുന്നത്. 2012 ല്‍ ആരംഭിച്ച ബിരുദ കോഴ്‌സിന്റെ നാലു ബാച്ചുകള്‍ ഇതിനകം പുറത്തിറങ്ങി. നൂറ് മേനി വിജയം നേടിയാണ് മുഴുവന്‍ ബാച്ചുകളും പടിയിറങ്ങിയത്. സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന പൂര്‍വ്വ അധ്യാപക-വിദ്യാര്‍ഥിസംഗമം ഇ .ടി.മുഹമ്മദ് ബഷീര്‍ എം.പി ഉദ്ഘാടനം ചെയ്യും. മുഹമ്മദ് മുഹ്‌സിന്‍ എം .എല്‍. എ അധ്യക്ഷനാകും. കോളജ് പ്രിന്‍സിപ്പല്‍ ഡോ. എസ് ഷീല, അറബിക് വിഭാഗം മേധാവി ഡോ.പി.അബ്ദു, നഗരസഭ ചെയര്‍മാന്‍ കെ .എസ് .ബി.എ തങ്ങള്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ.നാരായണദാസ്, ബ്ബോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.എം.മുഹമ്മദലി, നഗരസഭ കൗണ്‍സിലര്‍ കെ .ടി റുഖിയ, മുന്‍ എം.എല്‍.എ സി .പി മുഹമ്മദ്,വൈസ് പ്രിന്‍സിപ്പല്‍ പ്രെഫ.പി.കെ.പ്രസന്ന, കോഴിക്കോട് സര്‍വ്വകലാശാല സെനറ്റ് മെമ്പര്‍ ഡോ.എം.സത്യന്‍, പി. ടി .എ വൈസ് പ്രസിഡന്റ് പി.വിജയകുമാരന്‍, അറബിക് അലുംനി പ്രസിഡന്റ് എഞ്ചിനീയര്‍ അബ്ദുല്ല, സെക്രട്ടറി വി.അനസ്, കോളജ് യൂനിയന്‍ ചെയര്‍മാന്‍ കെ.ജെ സുധീഷ്, അറബിക് അസോസിയേഷന്‍ സെക്രട്ടറി മുഹമ്മദ് ഫായിസ് സംബന്ധിക്കും. അറബി ഡിഗ്രി പരീക്ഷയില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടിയ ടി.പി ഷമീമക്ക് പ്രെഫ.വി മുഹമ്മദലി സ്മാരക അവാര്‍ഡും നെറ്റ് ജേതാവ് എ .പി ഷബ്‌നക്കുള്ള പുരസ്‌കാരവും ചടങ്ങില്‍ വിതരണം ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."